Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.259 INR  1 EURO=106.8376 INR
ukmalayalampathram.com
Sun 08th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
കേരള നിയമസഭയിലേക്ക് മത്സരിക്കാനില്ല - നയം വ്യക്തമാക്കി കെ.മുരളീധരന്‍
Text by News TEAM UKMALAYALAM PATHRAM
നിയമസഭയിലേക്ക് മല്‍സരിക്കാനില്ലെന്ന പ്രഖ്യാപനവുമായി കെ മുരളീധരന്‍. വീണ്ടും ലോക്‌സഭയിലേക്ക് തന്നെ മല്‍സരിക്കുമെന്നാണ് മുരളീധരന്റെ സ്വയം പ്രഖ്യാപനം. സംസ്ഥാന രാഷ്ട്രീയത്തില്‍ തിരിച്ചെത്തുമെന്നും വട്ടിയൂര്‍കാവില്‍ സ്ഥാനാര്‍ത്ഥിയാവുമെന്ന സൂചനകള്‍ക്കിടെയാണ് നേതൃത്വത്തെ അമ്പരിപ്പിക്കുന്ന മുരളിയുടെ നീക്കം.

മുല്ലപ്പള്ളിക്ക് പകരക്കാരനായി വടകരയില്‍ നിന്ന് ലോക്‌സഭയിലേക്ക് മല്‍സരിച്ചത് അപ്രതീക്ഷിത നീക്കമായിരുന്നു. ലോക്‌സഭയിലെത്തിയിട്ടും സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്താനാവാത്തിലുള്ള പരിഭവം മുരളീധരന്‍ പലപ്പോഴും പങ്കുവച്ചു. ഇതിനിടയില്‍ നേമത്ത് മല്‍സരിച്ച് കേരളത്തിലേക്ക് തിരിച്ചെത്താന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇടക്കാലത്ത് വട്ടിയൂര്‍ കാവില്‍ വീണ്ടും സജീവമായതോടെ കെ മുരളീധരന്‍ ഇനി കേരള രാഷ്ട്രീയത്തില്‍ തന്നെയെന്ന് ഉറപ്പിച്ചു. പക്ഷേ,താന്‍ നിയമസഭയിലേക്ക് ഇല്ലെന്നാണ് മുരളീധരന്റെ പ്രഖ്യാപനം.
 
Other News in this category

 
 




 
Close Window