Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.259 INR  1 EURO=106.8376 INR
ukmalayalampathram.com
Sun 08th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
മക്കള്‍ രാഷ്ട്രീയത്തിന്റെ പിന്‍തുടര്‍ച്ച: തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ മകന്‍ ഉദയനിധി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
Text by TEAM UKMALAYALAM PATHRAM
തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനും ഡി എം കെ യൂത്ത് വിങ് സെക്രട്ടറിയും നടനും നിര്‍മാതാവുമായ ഉദയനിധി സ്റ്റാലിന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ബുധനാഴ്ച രാവിലെ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആര്‍എ ന്‍ രവി സത്യവാചകം ചൊല്ലികൊടുത്തു. ചെപ്പോക്ക് തിരുവല്ലിക്കേനിയില്‍നിന്നുള്ള എംഎല്‍എയായ ഉദയനിധി കായിക വകുപ്പ് മന്ത്രിയായാണ് സ്ഥാനമേല്‍ക്കുക.

ഉദയനിധി കൂടി മന്ത്രിസഭയില്‍ എത്തുന്നതോടെ തമിഴ്നാട് മന്ത്രിസഭയിലെ മന്ത്രിമാരുടെ എണ്ണം 35 ആയി ഉയരും. മുഖ്യമന്ത്രി നേരിട്ട് മേല്‍നോട്ടം വഹിച്ചിരുന്ന പ്രത്യേക പദ്ധതികളുടെ നിര്‍വഹണ ചുമതലയും അദ്ദേഹത്തിനായിരിക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.
തമിഴ്നാട് മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിമാരില്‍ മൂന്നാമനാണ് 45 കാരനായ ഉദയനിധി. 37 വയസുള്ള വിനോദസഞ്ചാര വകുപ്പ് മന്ത്രി ഡോ. മതിവേന്ദനാണ് ഏറ്റവും ചെറുപ്പം. സ്‌കൂള്‍ വിദ്യാഭ്യാസമന്ത്രി അന്‍പില്‍ മഹേഷിനും 45 വയസ്സാണ് പ്രായമെങ്കിലും ഉദയനിധിയെക്കാള്‍ ഏതാനും ദിവസങ്ങള്‍ക്ക് ഇളയതാണ്. ഇരുവരും അടുത്ത സുഹൃത്തുകളുമാണ്.

1984 ല്‍ ആദ്യമായി എംഎല്‍എ ആയ സ്റ്റാലിനെ മന്ത്രിയാക്കാന്‍ പിതാവും മുഖ്യമന്ത്രിയും ഡി എം കെ തലവനുമായിരുന്ന കരുണാനിധിക്ക് 25 വര്‍ഷം കാത്തിരിക്കേണ്ടി വന്നു. എന്നാല്‍ 2021 ല്‍ ആദ്യമായി എം എല്‍ എ ആയ മകനെ മുഖ്യമന്ത്രിയും പാര്‍ട്ടി തലവനുമായ സ്റ്റാലിന്‍ 20 മാസത്തില്‍ മന്ത്രിയാക്കി.
 
Other News in this category

 
 




 
Close Window