Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.259 INR  1 EURO=106.8376 INR
ukmalayalampathram.com
Sun 08th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
കമ്യൂണിസ്റ്റുകാരെ പോലെ മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിക്കില്ല: നയങ്ങളില്‍ വന്‍ മാറ്റങ്ങള്‍ വരുത്തി ബിജെപി
Text by TEAM UKMALAYALAM PATHRAM
കേരളത്തിലെ ബി.ജെ.പി.ക്ക് ഇനി 'പാര്‍ട്ടി ഓഫീസ്' ഉണ്ടാകില്ല. പാര്‍ട്ടി കേഡര്‍മാരും. ഓഫീസിനെ കാര്യാലയവും കേഡര്‍മാരെ പ്രവര്‍ത്തകനുമാക്കും, കുത്തക,സ്‌ക്വാഡ്, സാമ്രാജ്യത്ത്വം, മുതലാളിത്തം, നവ ലിബറല്‍ എന്നിങ്ങനെ കാലങ്ങളായി കമ്യൂണിസ്റ്റുകളുടെ കുത്തകയായ വാക്കുകളൊന്നും ബി.ജെ.പിക്കാര്‍ പ്രയോഗിക്കരുതെന്നാണ് ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശം. കേരളത്തിലെ കമ്മ്യൂണിസ്റ്റ് വിരുദ്ധ വോട്ടര്‍മാരെ സ്വാധീനിക്കണമെങ്കില്‍ കമ്യൂണിസ്റ്റുകളുടെ കുത്തക വാക്കുകള്‍ ഒഴിവാക്കണമെന്ന് ദേശീയ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ് കേരളത്തിലെ നേതാക്കളോട് പറഞ്ഞു.

പ്രസംഗത്തിലും ഭാവത്തിലും കമ്മ്യൂണിസ്റ്റ് നേതാക്കളെ അനുകരിക്കുന്ന രീതി അവസാനിപ്പിക്കണമെന്നും ദേശീയ നേതൃത്വം പറയുന്നു. പാര്‍ട്ടി അച്ചടക്കം, കുലംകുത്തി, ബദല്‍രേഖ, പ്രതിലോമശക്തികള്‍, എതിരാളികള്‍,പരിപ്രേക്ഷ്യം,ജാഗ്രത തുടങ്ങിയ വാക്കുകളാണ് കേരളത്തിലെ ബിജെപി നേതാക്കള്‍ കമ്മ്യൂണിസ്റ്റ് പ്രയോഗങ്ങളാണ് കണക്കാക്കിയിരിക്കുന്നത്.

സമ്മേളനങ്ങളുടെയും കാമ്പെനുകളുടെയും പോസ്റ്ററുകളില്‍ മുഷ്ടി ചുരുട്ടി നില്‍ക്കുന്ന ചിത്രങ്ങള്‍ ഉപയോഗിക്കരുതെന്നും നിര്‍ദേശമുണ്ട്.

പൊതുപരിപാടികളുടെ വേദികള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ സമ്മേളനവേദികളുമായി സാമ്യമുള്ള രീതിയില്‍ അലങ്കരി ക്കരുതെന്നും പറഞ്ഞിട്ടുണ്ട്. കേരളത്തി ലെ വോട്ടര്‍മാരെ കമ്മ്യൂണിസ്റ്റ് അനുഭാവികളും കമ്മ്യൂണിസ്റ്റ് വിരുദ്ധരും എന്ന രീതിയിലാണ് ദേശീയ നേതൃത്വം തരംതിരിക്കുന്നത്. കമ്യൂണിസ്റ്റ് വിരുദ്ധ വോട്ടുകള്‍ പരമാവധി സ്വന്തം പെട്ടിയിലേക്ക് മാറ്റുകയാണ് തന്ത്രം.
 
Other News in this category

 
 




 
Close Window