Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.259 INR  1 EURO=106.8376 INR
ukmalayalampathram.com
Sun 08th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
പിണറായി വിജയന് പാല് കുടിക്കണമെങ്കില്‍ മില്‍മയില്‍ കിട്ടുമല്ലോ? 48 ലക്ഷം മുടക്കി ക്ലിഫ് ഹൗസില്‍ തൊഴുത്ത് ഉണ്ടാക്കണോ - പരിഹസിച്ച് പിസി
Text by TEAM UKMALAYALAM PATHRAM
സര്‍ക്കാര്‍ വന്‍തോതില്‍ ധൂര്‍ത്ത് നടത്തുകയാണെന്ന് പിസി ജോര്‍ജ് ആരോപിച്ചു. കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെയുള്ള വിദേശയാത്രകള്‍ ഇതിന് തെളിവാണ്.ഇതിനു പിന്നാലെയാണ് ക്ലിഫ് ഹൗസില്‍ കാലിത്തൊഴുത്ത് നിര്‍മ്മാണം നടത്തിയത്. 48 ലക്ഷം രൂപ ചെലവഴിച്ചു നടത്തിയ ഈ നിര്‍മ്മാണം അനാവശ്യമാണെന്ന് പിസി ജോര്‍ജ് വിമര്‍ശിച്ചു. പിണറായി വിജയന് പാല് കുടിക്കണമെങ്കില്‍ മില്‍മ നല്‍കില്ലേ. ഒരു ദിവസം പത്തോ ഇരുപതോ ലിറ്റര്‍ പാല് കുടിക്കട്ടെ, അതിനുപകരം എന്തിനാണ് 48 ലക്ഷം രൂപ ചെലവഴിച്ച് കാലിത്തൊഴുത്ത് നിര്‍മ്മിക്കുന്നത്. ഇതിന്റെ പരിപാലനത്തിനായി സഖാക്കന്മാരെ നിയമിച്ചിട്ടുണ്ട് എന്നും പിസി ജോര്‍ജ് ആരോപിച്ചു. ബഫര്‍ സോണ്‍ വിഷയത്തില്‍ കോട്ടയം പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചുകൊണ്ട് കേരള കോണ്‍ഗ്രസ് ജനപക്ഷം സെക്കുലര്‍ നേതാവ് പിസി ജോര്‍ജ് രംഗത്തുവന്നത്.


ബഫര്‍ സോണ്‍ നിശ്ചയിക്കാനുള്ള ഉപഗ്രഹ സര്‍വേ ജനങ്ങള്‍ക്ക് ആപത്ത് ആണെന്നും പിസി ജോര്‍ജ് ആരോപിച്ചു. ഉപഗ്രഹ സര്‍വ്വ വലിയ വഞ്ചനയും പിടിച്ചുപറിയും ആണ്. ബഫര്‍ സോണ്‍ വന്നാല്‍ ഇടുക്കി ജില്ല മുഴുവന്‍ തകരും. ഇനി ഒരു മുറുക്കാന്‍ കടയ്ക്കുപോലും ഇടുക്കിയില്‍ കമ്പടിക്കാന്‍ കഴിയില്ല എന്നും ജോര്‍ജ് ആരോപിച്ചു.ബഫര്‍ സോണില്‍ ഒരു കിലോമീറ്റര്‍ എയര്‍ ഡിസ്റ്റന്‍സ് ആണ്. എന്നാല്‍ റോഡ് വഴിയുള്ള ബഫര്‍ സോണ്‍ ദൂരം 9 കിലോമീറ്റര്‍ വരും. ബഫര്‍സ്സോണിലുള്ള ജനങ്ങള്‍ എവിടെ പോകണം എന്ന് സര്‍ക്കാര്‍ പറയണം എന്നും ജോര്‍ജ് പറഞ്ഞു.
 
Other News in this category

 
 




 
Close Window