Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.259 INR  1 EURO=106.8376 INR
ukmalayalampathram.com
Sun 08th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്നില്‍ ഗവര്‍ണര്‍ക്കു ക്ഷണമില്ല: അതില്‍ പരിഭവമില്ലെന്ന് ആരിഫ് ഖാന്‍
Text by TEAM UKMALAYALAM PATHRAM
മുഖ്യമന്ത്രി ഒരുക്കുന്ന ക്രിസ്മസ് വിരുന്നിലേക്ക് ക്ഷണം ലഭിക്കാത്തതില്‍ പരിഭവമില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ക്ഷണം ലഭിച്ചവര്‍ പോകട്ടെയെന്നും, വിരുന്ന് ആസ്വദിക്കട്ടെയെന്നും ഗവര്‍ണര്‍ പറഞ്ഞു. ലോകമെങ്ങും മാറ്റം സംഭവിക്കുകയാണ് മാറ്റത്തെ ഉള്‍ക്കൊള്ളാനാകണം. മാറ്റത്തെ എതിര്‍ക്കുന്നത് വേദനാജനകമാണെന്നും ഗവര്‍ണര്‍ കോഴിക്കോട് പറഞ്ഞു.

ക്രിസ്മസ് വിരുന്നിലേക്ക് ക്ഷണിക്കാത്തതിനെക്കുറിച്ച് മറ്റൊന്നും പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു. മസ്‌ക്കറ്റ് ഹോട്ടലിലാണ് മുഖ്യമന്ത്രി ക്രിസ്മസ് വിരുന്ന് ഒരുക്കിയത്.

അതേസമയം ബഫര്‍ സോണ്‍ പരാതി വന്നാല്‍ പരിശോധിക്കുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. കര്‍ഷകരുടെ നിവേദനം കിട്ടിയിട്ടില്ല. സര്‍വകലാശാല നിയമഭേദഗതി ബില്‍ ഇതുവരെ കിട്ടിയിട്ടില്ല. നിയമവിധേയമാണെങ്കില്‍ ഏത് ബില്ലും ഒപ്പിടുമെന്ന് അദ്ദേഹം വ്യക്തമാക്കി.
 
Other News in this category

 
 




 
Close Window