Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.259 INR  1 EURO=106.8376 INR
ukmalayalampathram.com
Sun 08th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
ഭരണഘടനയെ അവഹേളിച്ച പ്രസംഗം: സജി ചെറിയാന്‍ വീണ്ടും മന്ത്രിയാകുന്നതിന് എതിരേ കോടതിയില്‍ ഹര്‍ജി
Text by TEAM UKMALAYALAM PATHRAM
ഭരണഘടന വിരുദ്ധ പ്രസംഗം നടത്തിയെന്ന സജി ചെറിയാനെതിരായ കേസിലെ പരാതിക്കാരനായ അഭിഭാഷകന്‍ തിരുവല്ല കോടതിയില്‍ തടസ ഹര്‍ജി നല്‍കി. സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

ഇക്കാര്യത്തില്‍ ഹൈക്കോടതിയുടെ തീരുമാനം ഉണ്ടാകും വരെ സജി ചെറിയാനെതിരെ തിരുവല്ല കോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളരുതെന്ന് ചൂണ്ടിക്കാട്ടിയാണ് തടസ ഹര്‍ജി നല്‍കിയിരിക്കുന്നത്. ഇന്നു രാവിലെ 11മണിയോടെയായിരുന്നു കൊച്ചി സ്വദേശിയായി അഭിഭാഷകന്‍ ഹര്‍ജി നല്‍കിയത്.

ഹര്‍ജി നാളെ പരിഗണിക്കും. അതേസമയം നാളെ വൈകുന്നേരം സജി ചെറിയാന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ ശുപാര്‍ശ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അംഗീകരിച്ചതിന് പിന്നാലെയാണ് സത്യപ്രതിജ്ഞയ്ക്ക് തയ്യാറാകുന്നത്.
 
Other News in this category

 
 




 
Close Window