Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.259 INR  1 EURO=106.8376 INR
ukmalayalampathram.com
Sun 08th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
വീടുകളിലെ വാട്ടര്‍ ബില്‍ കൂട്ടാന്‍ തീരുമാനം: വാട്ടര്‍ അതോറിറ്റി 2391 കോടി നഷ്ടത്തിലെന്നു വിശദീകരണം
Text by TEAM UKMALAYALAM PATHRAM
വെള്ളക്കരം ഒരു ലിറ്ററിന് ഒരു പൈസ കൂട്ടാന്‍ ജല വകുപ്പിന് ഇടതു മുന്നണി അനുവാദം നല്‍കി. വാട്ടര്‍ അതോറിറ്റി 2391 കോടി നഷ്ടത്തില്‍ മുന്നോട്ട് പോകുന്ന സാഹചര്യത്തിലാണ് തീരുമാനം. ബിപിഎല്ലുകാര്‍ക്ക് വെള്ളക്കരം വര്‍ധനവ് ബാധകമല്ല. ജലവിഭവ മന്ത്രിയുടെ ശുപാര്‍ശ യോഗം അംഗീകരിക്കുകയായിരുന്നു.


ജല അതോറിറ്റിയുടെ കടം കാരണം പ്രവര്‍ത്തനങ്ങള്‍ നടത്താനോ ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാനോ കഴിയാത്ത സ്ഥിതിയാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ പറഞ്ഞു. ജല അതോറിറ്റിയെ കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഈ തീരുമാനത്തിലൂടെ കഴിയും. കുടിശിക കൊടുത്തില്ലെങ്കില്‍ പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയാത്ത സ്ഥിതിയുണ്ടാകുമെന്നും ഇ.പി.ജയരാജന്‍ പറഞ്ഞു.

വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തില്‍ താന്‍ ചെയ്തത് തന്നെയാണ് ശരിയെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍. മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ വന്നാല്‍ നോക്കി നിക്കുമെന്ന് കരുതിയോ. ഇന്‍ഡിഗൊക്ക് മുന്നില്‍ തല കുനിക്കുമെന്ന് കരുതിയോ. ഇന്‍ഡിഗോ അവരുടെ അന്തസ് കാത്തു സൂക്ഷിക്കണമായിരുന്നുവെന്നും ഇ.പി.ജയരാജന്‍.
 
Other News in this category

 
 




 
Close Window