ഇന്ത്യയിലെ 18 മുതല്‍ 30 വയസു വരെയുള്ള ബിരുദ ധാരികളായ പൗരന്മാര്‍ക്ക് ബ്രിട്ടനില്‍ രണ്ടു വര്‍ഷം വരെ താമസിക്കാനും ജോലി ചെയ്യാനും അനുവദിക്കുന്ന യങ് പ്രൊഫഷണല്‍ സ്‌കീം ഫെബ്രുവരി 28ന് ആരംഭിക്കും. സ്‌കീം മൂന്നു വര്‍ഷത്തേക്കാണ് അനുവദിച്ചിരിക്കുന്നത്. 2023 മാര്‍ച്ച് മുതല്‍ പദ്ധതി പ്രാബല്യത്തില്‍ വരുമെന്ന് ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ വിക്രം ദൊരൈസ്വാമി പറഞ്ഞു.
ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക് കഴിഞ്ഞ വര്‍ഷം പദ്ധതിയുടെ പ്രഖ്യാപനം നടത്തിയിരുന്നു. ബാലിയില്‍ നടന്ന ജി 20 ഉച്ചകോടിയില്‍വച്ചാണ് ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. പദ്ധതി പ്രകാരം വീസയ്ക്ക് അപേക്ഷിക്കാന്‍ ജോബ് ഓഫര്‍ ആവശ്യമില്ലെന്നും എല്ലാ വര്‍ഷവും മൂവായിരം ഇന്ത്യക്കാര്‍ക്ക് വീസ അനുവദിക്കുമെന്നും സുനക് വ്യക്തമാക്കിയിരുന്നു.
ജി 20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി മോദിയുമായി സുനക് കൂടിക്കാഴ്ച നടത്തി മണിക്കൂറുകള്‍ക്ക് ശേഷമാണ് പ്രഖ്യാപനം നടത്തിയത്. ഇത്തരമൊരു പദ്ധതിയുടെ പ്രയോജനം ലഭിക്കുന്ന ആദ്യത്തെ രാജ്യമാണ് ഇന്ത്യയെന്നും ബ്രിട്ടീഷ് സര്‍ക്കാര്‍ പറഞ്ഞിരുന്നു. |