Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.259 INR  1 EURO=106.8376 INR
ukmalayalampathram.com
Sun 08th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
ഈ അവസ്ഥയിലും കോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍ പോര് തുടരുന്നു: നേതൃത്വത്തിന് എതിരേ കൊടിക്കുന്നിലിന്റെ പരാതി
Text by TEAM UKMALAYALAM PATHRAM
കെപിസിസിക്കെതിരെ എഐസിസിക്ക് പരാതി നല്‍കി കൊടിക്കുന്നില്‍ സുരേഷ്. എഐസിസി അംഗങ്ങളെ നാമനിര്‍ദേശം ചെയ്യുന്നതില്‍ പരാതിയുണ്ട്. സംവരണം വഴിയാണ് കൂടുതല്‍പേരെ ഉള്‍പ്പെടുത്തിയതെന്നാണ് പറയുന്നത്. കൂടിയാലോചനകള്‍ നടത്തി എന്ന വി ഡി സതീശന്റെ പ്രതികരണം എന്തുകൊണ്ടെന്ന് അറിയില്ല.


സംവരണം വഴിയാണ് കൂടുതല്‍ പേരെ ഉള്‍പെടുത്തിയത് എന്നാണ് പറയുന്നത്. എന്നാല്‍ ഇക്കാര്യം പരിശോധിക്കേണ്ടതുണ്ടെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. വിഷയം പരിശോധിക്കണമെന്നാവശ്യപ്പെട്ട് നേതൃത്വത്തിന് പരാതി നല്‍കി. ആരോപണങ്ങള്‍ പരിശോധിക്കുമെന്ന് ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഉറപ്പ് നല്‍കി.

കെപിസിസി അംഗങ്ങളുടെ ജമ്പോ പട്ടിക തയ്യാറാക്കിയത് താന്‍ അറിഞ്ഞില്ലെന്ന രമേശ് ചെന്നിത്തലയുടെ പ്രതിഷേധ വാക്കുകള്‍ക്ക് പിന്നാലെ കൂടുതല്‍ പേര്‍ പ്രതികരിക്കുകയാണ്. വര്‍ക്കിങ് പ്രസിഡന്റായ താന്‍, സമൂഹമാധ്യമങ്ങളിലൂടെയാണ് പുതിയ അംഗങ്ങളെക്കുറിച്ച് അറിഞ്ഞതെന്ന് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. കെപിസിസി അംഗങ്ങളെ തീരുമാനിച്ചതില്‍ സ്വന്തം ഇഷ്ടക്കാരെ കുത്തിനിറച്ചതാണ് ഗ്രൂപ്പ് നേതൃത്വത്തെ ചൊടിപ്പിച്ചത്. നേതൃത്വത്തിനെതിരെ വ്യാപകമായ പരാതിയാണ് നിലവിലുള്ളതെന്ന് വര്‍ക്കിങ് പ്രസിഡണ്ട് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.
 
Other News in this category

 
 




 
Close Window