Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.259 INR  1 EURO=106.8376 INR
ukmalayalampathram.com
Sun 08th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
റബര്‍ വില കൂട്ടിയാല്‍ ബിജെപിയുമായി സഹകരിക്കാമെന്നു പറഞ്ഞ ബിഷപ്പിനെതിരേ സിപിഎമ്മിന്റെ കടുത്ത വിമര്‍ശനം
Text by TEAM UKMALAYALAM PATHRAM
കത്തോലിക്ക കോണ്‍ഗ്രസ് കര്‍ഷക റാലിയില്‍ തലശേരി ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി നടത്തിയ പ്രസംഗം ദൗര്‍ഭാഗ്യകരവും കുടിയേറ്റ ജനതയുടെ ആത്മാഭിമാനത്തിനു മുറിവേല്‍പിക്കുന്നതുമാണെന്നു സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍. റബറിന് കിലോയ്ക്ക് 300 രൂപയായി പ്രഖ്യാപിച്ചാല്‍ ബിജെപിയെ സഹായിക്കുമെന്നും കേരളത്തില്‍ നിന്ന് എംപി ഇല്ലെന്ന ബിജെപിയുടെ വിഷമം കുടിയേറ്റ ജനത പരിഹരിച്ചുതരുമെന്നുമുള്ള ബിഷപ്പിന്റെ പ്രസംഗം ന്യൂനപക്ഷവേട്ടയ്ക്കു നേതൃത്വം നല്‍കുന്ന ബിജെപിയെ ലജ്ജയില്ലാതെ ന്യായീകരിക്കുന്നതാണെന്ന് എം.വി.ജയരാജന്‍ ചൂണ്ടിക്കാട്ടി.

അതേസമയം, ഏതു തുറുപ്പുചീട്ട് ഇറക്കിയാലും ആര്‍എസ്എസും ബിജെപിയും ആഗ്രഹിക്കുന്നത് കേരളത്തില്‍ നടക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പ്രതികരിച്ചു. ആര്‍ച്ച് ബിഷപ്പ് പറഞ്ഞത് എന്താണെന്ന് അറിയില്ലെന്നും, കേന്ദ്ര സര്‍ക്കാരും അവരും തമ്മിലുള്ള വിഷയത്തില്‍ എന്തു പ്രതികരിക്കാനാണെന്നും ഗോവിന്ദന്‍ ചോദിച്ചു.
 
Other News in this category

 
 




 
Close Window