Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.259 INR  1 EURO=106.8376 INR
ukmalayalampathram.com
Sun 08th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
പ്രധാനമന്ത്രി മാത്രമല്ല ഇന്ത്യ: 140 കോടി ജനങ്ങളുടേതാണ് ഇന്ത്യ - രാഹുല്‍ ഗാന്ധി
Text by TEAM UKMALAYALAM PATHRAM
പ്രധാനമന്ത്രി മാത്രമല്ല ഇന്ത്യയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. 140 കോടി ജനങ്ങളുടേതാണ് ഇന്ത്യയെന്ന് ബിജെപി മറന്നു പോയിരിക്കുന്നു. ബിജെപിയെയും ആര്‍ എസ് എസിനെയും വിമര്‍ശിക്കുന്നത് ഇന്ത്യയെ വിമര്‍ശിക്കലല്ല. ഞാന്‍ വിമര്‍ശനം നിര്‍ത്തില്ല. ബിജെപി, ആര്‍എസ്എസ് പൊലീസ് എന്നിവരെ ഭയപ്പെടുന്നവരുണ്ടാകും.


എന്നാല്‍ തനിക്ക് ഭയമില്ല, ഏത് അറ്റം വരെ പോയാലും ഭയമില്ല. സത്യത്തില്‍ വിശ്വസിക്കുന്നതിനാല്‍ തനിക്ക് ഭയമില്ല. എത്ര കേസുകള്‍ വന്നാലും പൊലീസ് പരിശോധന നടന്നാലും സത്യം പറയുമെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോട് മുക്കത്ത് യുഡിഎഫ് ബഹുജന കണ്‍വെഷനും കൈത്താങ്ങ് പദ്ധതിയില്‍ നിര്‍മിച്ച വീടുകളുടെ താക്കോല്‍ ദാനവും നിര്‍വഹിച്ച് സംസാരിക്കുകയിരുന്നു രാഹുല്‍ ഗാന്ധി.
കളവിന്റെ തടവടറയില്‍ ഒളിച്ചിരിക്കുന്നവര്‍ക്ക് മനസിലാവില്ല. റബറിന്റെയും നാളികേരത്തിന്റെയും വിലയിടിവ് കര്‍ഷകരെ ബാധിച്ചു. വന്യമൃഗശല്യവും വെല്ലുവിളിയാണ്. കര്‍ഷകര്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കാന്‍ സര്‍ക്കാരുകള്‍ തയ്യാറാകുന്നില്ല. രാജ്യത്തിന്റെ നട്ടെല്ലാണ് കര്‍ഷകര്‍, അവരെ സംരക്ഷിക്കണം.
കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇടപെടും. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കും. സംസ്ഥാന സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെടണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.
 
Other News in this category

 
 




 
Close Window