Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.259 INR  1 EURO=106.8376 INR
ukmalayalampathram.com
Sun 08th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
പിണറായി സര്‍ക്കാര്‍ രണ്ടാം വാര്‍ഷികം ആഘോഷിക്കുന്ന ദിവസം സെക്രട്ടേറിയറ്റ് വളഞ്ഞ് സമരം ചെയ്യാന്‍ യുഡിഎഫ് തീരുമാനം
Text by TEAM UKMALAYALAM PATHRAM
ഇടതുസര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തില്‍ സെക്രട്ടേറിയറ്റ് വളയല്‍ സമരവുമായി യുഡിഎഫ്. സര്‍ക്കാരിനെതിരായ സമരം കടുപ്പിക്കാനും യുഡിഎഫ് യോഗത്തില്‍ തീരുമാനം. നിയമസഭയില്‍ സര്‍ക്കാരിനെ തുറന്നുകാട്ടിയെന്നും സര്‍ക്കാര്‍ ഒളിച്ചോടിയെന്നും യോഗം വിലയിരുത്തി. മേയ് മാസത്തിലാണ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം. ആഘോഷ തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മേയ് രണ്ടാംവാരം സെക്രട്ടേറിയറ്റ് വളയാനാണു യുഡിഎഫ് തീരുമാനം. നിയമസഭയ്ക്ക് അകത്ത് കാണിക്കുന്നതുപോലെ പുറത്തുനിന്നുള്ള സമരത്തിനും തീവ്രത വേണമെന്ന അഭിപ്രായമാണ് ഘടകക്ഷികള്‍ക്കുള്ളത്. ആര്‍എസ്പി വിമര്‍ശനത്തെത്തുടര്‍ന്ന് എല്ലാ മാസവും യുഡിഎഫ് യോഗം ചേരാനും യുഡിഎഫ് തീരുമാനിച്ചു.
 
Other News in this category

 
 




 
Close Window