Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.259 INR  1 EURO=106.8376 INR
ukmalayalampathram.com
Sun 08th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
ഞങ്ങള്‍ക്ക് ദൈവമാണ് സവര്‍ക്കര്‍: അദ്ദേഹത്തെ അപമാനിക്കരുത് - രാഹുല്‍ഗാന്ധിയോട് ശിവസേനാ നേതാവ് ഉദ്ദവ് താക്കറേ
Text by TEAM UKMALAYALAM PATHRAM
സവര്‍ക്കര്‍ക്കെതിരെ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശത്തില്‍ അതൃപ്തി അറിയിച്ച് ശിവസേനാ നേതാവ് ഉദ്ധവ് താക്കറേ. ഹിന്ദുത്വ സൈദ്ധാന്തികനായ വി ഡി സവര്‍ക്കറെ ദൈവമായാണ് താന്‍ കണക്കാക്കുന്നതെന്നും അദ്ദേഹത്തെ അപമാനിക്കരുതെന്നും ഉദ്ദവ് രാഹുല്‍ ഗാന്ധിയോട് പറഞ്ഞു. മഹാരാഷ്ട്രയിലെ മാലേഗണിലെ റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു ഉദ്ധവ് താക്കറേ.

'സവര്‍ക്കര്‍ ഞങ്ങള്‍ക്ക് ദൈവത്തെ പോലെയാണ്, ജനാധിപത്യം സംരക്ഷിക്കാന്‍ ഒരുമിച്ച് പോരാടാന്‍ ഞങ്ങള്‍ തയ്യാറാണ്, പക്ഷേ അദ്ദേഹത്തെ അപമാനിക്കുന്നത് ഞങ്ങള്‍ക്ക് സഹിക്കാവുന്ന കാര്യമല്ല' ഉദ്ധവ് താക്കറേ പറഞ്ഞു. 14 വര്‍ഷത്തോളം ആന്‍ഡമാനില്‍ സവര്‍ക്കര്‍ അനുഭവിച്ചത് സങ്കല്‍പ്പിക്കാനാകാത്ത പീഡനങ്ങളാണ്. അദ്ദേഹം ത്യാഗത്തിന്റെ രൂപമാണെന്നും ഉദ്ധവ് വ്യക്തമാക്കി.

ശിവസേന ഉദ്ധവ് വിഭാഗം-കോണ്‍ഗ്രസ്- എന്‍സിപി സഖ്യമുണ്ടാക്കിയത് ജനാധിപത്യം സംരക്ഷിക്കാനാണ്. നമ്മള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കേണ്ടതുണ്ട്. പ്രകോപിതനാകരുതെന്നും രാഹുലിനോട് ഉദ്ധവ് താക്കറേ പറഞ്ഞു.

നമ്മുടെ രാജ്യത്തിന്റെ ജനാധിപത്യത്തെയും ഭരണഘടനയെയും രക്ഷിക്കാന്‍ നമ്മള്‍ ഒരുമിച്ച് നില്‍ക്കണമെന്ന് രാഹുല്‍ ഗാന്ധിയോട് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ നിങ്ങളെ ബോധപൂര്‍വം പ്രകോപിപ്പിക്കുകയാണ്. ഇതിനായി നമ്മള്‍ സമയം പാഴാക്കിയാല്‍ ജനാധിപത്യം ഇല്ലാതാകുമെന്നും ഉദ്ധവ് താക്കറെ കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ സ്വാതന്ത്ര്യ സമരവുമായി ഒരു ബന്ധവുമില്ലാത്തവര്‍ ജനാധിപത്യത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്ന് താക്കറേ ആരോപിച്ചു.
 
Other News in this category

 
 




 
Close Window