Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.259 INR  1 EURO=106.8376 INR
ukmalayalampathram.com
Sun 08th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
ഡൊണാള്‍ഡ് ട്രംപിനെതിരെ 34 കുറ്റങ്ങള്‍: എല്ലാം ട്രംപ് നിഷേധിച്ചു; നീലച്ചിത്ര നടിക്ക് ഒരു കോടി രൂപ നല്‍കിയെന്നാണു കേസ്
Text by: Team Ukmalayalampathram

ക്രിമിനല്‍ക്കേസില്‍ കുറ്റം ചുമത്തപ്പെട്ട യുഎസ് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് (76) കോടതിയില്‍ കീഴടങ്ങി. മന്‍ഹാറ്റന്‍ കോടതിയില്‍ ഹാജരായ ട്രംപിന്റെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം ജഡ്ജിക്കു മുന്നില്‍ ഹാജരാക്കി. കുറ്റപത്രം വായിച്ചുകേട്ട ട്രംപ് ആരോപണങ്ങള്‍ നിഷേധിച്ചു. ട്രംപിനെതിരെ 34 കുറ്റങ്ങളാണ് കോടതി ചുമത്തിയത്. വാദം പൂര്‍ത്തിയാക്കിയ ശേഷം മടങ്ങിയ ട്രംപ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിച്ചില്ല. കുറ്റം ചുമത്തുന്നതിന് മുന്നോടിയായാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കനത്ത സുരക്ഷയിലാണ് ട്രംപ് മന്‍ഹാറ്റന്‍ കോടതിയില്‍ എത്തിയത്. കോടതിയുടെ 15-ാം നിലയിലായിരുന്നു ഔദ്യോഗിക നടപടികള്‍. കുറച്ചുപേര്‍ക്ക് മാത്രമായിരുന്നു ഇവിടെ പ്രവേശനം. ടംപിന്റെ അറസ്റ്റിനെത്തുടര്‍ന്ന് ട്രംപ് അനുകൂലികള്‍ കലാപമുണ്ടാക്കാനുള്ള സാധ്യത കണക്കിലെടുത്ത് ന്യൂയോര്‍ക്കില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. മുദ്രവെച്ച കവറില്‍ സൂക്ഷിച്ചിരിക്കുന്ന കുറ്റപത്രം ജഡ്ജി ട്രംപിനെ വായിച്ചുകേള്‍പ്പിച്ചു. തന്റെ പേരില്‍ ചുമത്തപ്പെട്ട കുറ്റങ്ങളെല്ലാം നിഷേധിച്ച ട്രംപ് തന്നെ കുറ്റവിമുക്തനാക്കണമെന്ന് കോടതി മുമ്പാകെ അഭ്യര്‍ത്ഥിച്ചു. രണ്ട് മണിക്കൂര്‍ നീണ്ട കോടതി നടപടികള്‍ക്കുശേഷം ട്രംപ് പുറത്തിറങ്ങി. മാന്‍ഹാട്ടണ്‍ ഡിസ്ട്രിക്ട് അറ്റോണി ഓഫീസില്‍ നിന്നും കൈവിലങ്ങ് അണിയിച്ച് ലോകത്തിന് മുന്നിലൂടെ കൊണ്ടുപോകുന്ന കാഴ്ചയില്‍ നിന്നും ട്രംപിന് ഇളവ് നല്‍കി. ഇതിനായി നേരിട്ടെത്തി കീഴടങ്ങി പ്രോസിക്യൂട്ടര്‍മാരുമായി കരാര്‍ ഉണ്ടാക്കി പിന്‍വാതില്‍ വഴി പുറത്തുപോകാന്‍ സാധിച്ചു . മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കാതെയാണ് അദ്ദേഹം മടങ്ങിയത്. തിങ്കളാഴ്ച ഫ്ളോറിഡയിലെ മാര്‍ അ ലാഗോയിലുള്ള തന്റെ വസതിയില്‍നിന്ന് ബോയിങ് 757 വിമാനത്തിലാണ് ട്രംപ് ന്യൂയോര്‍ക്കിലെത്തിയത്. അവിഹിതബന്ധം മറച്ചുവെക്കാന്‍ നീലച്ചിത്ര നടി സ്റ്റോമി ഡാനിയേല്‍സിന് 2016-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനുമുമ്പ് 1,30,000 ഡോളര്‍ (ഏകദേശം ഒരു കോടിയിലേറെ രൂപ)) നല്‍കിയെന്ന കേസിലാണ് നടപടി.

 
Other News in this category

 
 




 
Close Window