Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.259 INR  1 EURO=106.8376 INR
ukmalayalampathram.com
Sun 08th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
കറുപ്പിനെ അലര്‍ജിയുള്ള ഏകാധിപതിയാണ് എല്ലാം തീരുമാനിക്കുന്നത്: രാഹുല്‍ഗാന്ധിയുടെ വേദിയില്‍ നടന്‍ ജോയ് മാത്യുവിന്റെ പ്രസംഗം
Text by: Team Ukmalayalampathram
വയനാട്ടില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന പൊതുസമ്മേളന വേദിയില്‍ നടന്‍ ജോയ് മാത്യു. കമ്മ്യൂണിസ്‌റ് പാര്‍ട്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ജോയ് മാത്യു. കൊല്ലുന്നതിന് മുമ്പ് വരെ സഖാവ് എന്ന് വിളിക്കും. കറുപ്പിനെ അലര്‍ജിയുള്ള ഏകാധിപതിയാണ് ഇപ്പോള്‍ എല്ലാം തീരുമാനിക്കുന്നത്. അനീതിക്കെതിരെ കമ എന്ന് മിണ്ടാത്തവരാണ് സൂപ്പര്‍ സ്റ്റാറുകള്‍. പക്ഷെ ജനങ്ങള്‍ക്ക് വേണ്ടി ഞാന്‍ സംസാരിക്കും.


തെറ്റ് കണ്ടാല്‍ ചൂണ്ടിക്കാട്ടുന്ന ഒറ്റയാള്‍ പോരാളിയാണ് രാഹുല്‍ ഗാന്ധി. ഇന്ന് ഇന്ത്യ ഉറ്റുനോക്കുന്നത് രാഹുല്‍ ഗാന്ധിയെയാണ്. അദ്ദേഹത്തിന് ഐക്യദാര്‍ഢ്യം പ്രാധ്യാപിക്കേണ്ടത് ജനങ്ങളുടെ അവകാശമാണ്. കല രണ്ടാമതാണ് വലുത് ആദ്യം ആവശ്യം സമൂഹമാണ്.

ന്യായാധിപന്മാരും കോടതിയും ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന ഇന്ത്യന്‍ അവ്‌സഥയില്‍ ഒരാള്‍ കള്ളന്‍ എന്ന് പറയാന്‍ കാണിച്ച അദ്ദേഹത്തിന്റെ ചങ്കൂറ്റത്തെ സ്വാഗതം ചെയ്യുന്നു. ജനങ്ങളാണ് എന്നെ പൊറ്റുന്നത്. നല്ല മുനുഷ്യനായിരിക്കാന്‍ നോക്കുകയാണ് വേണ്ടതെന്നും ജോയ് മാത്യു പറഞ്ഞു.

അതേസമയം ലോക്‌സഭയില്‍ നിന്ന് അയോ?ഗ്യനാക്കിയതിന് പിന്നാലെ വയനാട്ടിലെ ജനങ്ങളെ കാണാന്‍ ആദ്യമായി രാഹുല്‍ ?ഗാന്ധിയെത്തി. എസ്‌കെ എംജെ സ്‌കൂള്‍ മൈതാനത്ത് ഹെലികോപ്റ്ററില്‍ വന്നിറങ്ങിയ രാഹുല്‍ ?ഗാന്ധിയെയും പ്രിയങ്ക ?ഗാന്ധിയെയും ഹര്‍ഷാരവങ്ങളോടെയാണ് വയനാട്ടിലെ ജനങ്ങള്‍ സ്വീകരിച്ചത്.
 
Other News in this category

 
 




 
Close Window