Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.259 INR  1 EURO=106.8376 INR
ukmalayalampathram.com
Sun 08th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
കേരളത്തിന്റെ സില്‍വര്‍ ലൈന്‍ ട്രെയിനുമായി വന്ദേഭാരതുമായി താരതമ്യം ചെയ്യുന്നത് കണ്ണടച്ച് ഇരുട്ടാക്കലാണെന്ന് മന്ത്രി ശിവന്‍കുട്ടി
Text by: Team Ukmalayalampathram
വന്ദേഭാരതിനെ സ്വാഗതം ചെയ്യുന്നുവെന്ന് മന്ത്രി വി ശിവന്‍കുട്ടി. എന്നാല്‍ പ്രതിദിനം നൂറിലേറെ സര്‍വീസ് നടത്തുന്ന സില്‍വര്‍ ലൈനും വിരലിലെണ്ണാവുന്ന സര്‍വീസ് നടത്തുന്ന വന്ദേ ഭാരതുമായി പകരം വയ്ക്കാന്‍ ശ്രമിക്കുന്നത് കണ്ണടച്ച് ഇരുട്ടാക്കലാണെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

വന്ദേഭാരത് എക്സ്പ്രസിന്റെ വേഗതയുടെ കാര്യത്തിലെ ആശങ്കകളും സില്‍വര്‍ ലൈന്‍ വേണമെന്ന് പറയുന്നതിലെ ആവശ്യകതയും അദ്ദേഹം പങ്കുവെച്ചു.വന്ദേഭാരത് ഇന്ന് നടത്തിയ പരീക്ഷണയാത്രയില്‍ തിരുവനന്തപുരത്ത് നിന്നും കണ്ണൂരിലേക്കെത്താന്‍ ഏഴ് മണിക്കൂറും പത്ത് മിനിറ്റുമാണെടുത്തത്. രാജധാനിയോടും ജനശതാബ്ദിയോടും താരതമ്യം ചെയ്യാവുന്ന സമയമാണിതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ട്രെയിന്‍ പുറപ്പെടുവാനും വരുവാനും പ്ലാറ്റ് ഫോമുകളുടെ എണ്ണം കുറവാണെന്ന് പറഞ്ഞ ശിവന്‍കുട്ടി, സില്‍വര്‍ ലൈന്‍ ഒരു ബദലാണ് മുന്നോട്ട് വെക്കുന്നതെന്നും ചൂണ്ടിക്കാട്ടുന്നു.
 
Other News in this category

 
 




 
Close Window