Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.259 INR  1 EURO=106.8376 INR
ukmalayalampathram.com
Sun 08th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
കേന്ദ്രം കയറ്റുമതി വര്‍ധിപ്പിക്കാന്‍ കഷ്ടപ്പെടുന്നു; മറ്റു ചിലയാളുകളുടെ അധ്വാനം സ്വര്‍ണക്കടത്തിലാണ്: കേരളത്തില്‍ ബിജെപി വരും - നരേന്ദ്രമോദി
Text by: Team Ukmalayalampathram
ബിജെപി ഭാവിയില്‍ കേരളം പിടിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തില്‍ മത സമുദായത്തിനപ്പുറമുള്ള പിന്തുണ പ്രതീക്ഷിക്കുന്നെന്നും പ്രധാനമന്ത്രി കൊച്ചിയില്‍ നടക്കുന്ന യുവം പരിപാടിയില്‍ പറഞ്ഞു.
ഇന്ത്യയുടെ മാറ്റത്തിന് കാരണം യുവാക്കളാണ്. യുവാക്കളിലാണ് തന്റെ വിശ്വാസം. കേരളത്തിലെ യുവാക്കള്‍ രാജ്യാന്തര തലത്തില്‍ ഇന്ത്യയുടെ യശസുയര്‍ത്തുന്നുവെന്ന് യുവം വേദിയില്‍ പ്രധാനമന്ത്രി വ്യക്തമാക്കി. ബിജെപി രാജ്യത്തെ കയറ്റുമതി വര്‍ധിപ്പിക്കാന്‍ രാപ്പകലില്ലാതെ കഷ്ടപ്പെടുകയാണെന്നും എന്നാല്‍ മറ്റുചിലയാളുകളുടെ അധ്വാനം സ്വര്‍ണക്കടത്തിലാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കേരളത്തിലെ ചെറുപ്പക്കാരില്‍ നിന്ന് ഇത് ഒളിച്ചുവയ്ക്കാന്‍ സാധ്യമല്ല. അധികാരത്തിലിരിക്കുന്നവര്‍ എങ്ങനെയാണ് കേരളത്തിലെ ചെറുപ്പക്കാരുടെ ഭാവികൊണ്ട് പന്താടുന്നതെന്ന് അവര്‍ക്കറിയാമെന്നും നരേന്ദ്ര മോദി പ്രസംഗത്തിനിടെ പറഞ്ഞു.

'ചെറുപ്പക്കാര്‍ക്ക് ലഭിക്കേണ്ട അവസരം കേരളത്തില്‍ നിഷേധിക്കപ്പെടുകയാണ്. കേരളത്തിന്റെ താത്പര്യങ്ങളേക്കാള്‍ ഒരു പാര്‍ട്ടിക്ക് പ്രാധാന്യം നല്‍കുന്ന ഒരുകൂട്ടരും, കേരളത്തിന്റെ താത്പര്യത്തേക്കാള്‍ ഒരു കുടുംബത്തിന് പ്രാധാന്യം നല്‍കുന്ന ഒരു കൂട്ടരും ചേര്‍ന്ന് കേരളം കുട്ടിച്ചോറാക്കുകയാണ്'- പ്രധാനമന്ത്രി പറഞ്ഞു.
 
Other News in this category

 
 




 
Close Window