Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.259 INR  1 EURO=106.8376 INR
ukmalayalampathram.com
Sun 08th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
ജനങ്ങളുമായി സംവദിക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കഴിവ് അപാരമാണ് - ബോളിവുഡ് നടന്‍ ആമിര്‍ ഖാന്‍
Text by: Team Ukmalayalampathram
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 'മന്‍ കി ബാത്' റേഡിയോ പരിപാടിയെ പ്രശംസിച്ച് ബോളിവുഡ് താരം ആമിര്‍ ഖാന്‍. രാജ്യത്തെ ജനങ്ങളുമായി സംവദിക്കുന്നതില്‍ പ്രധാനമന്ത്രിയുടെ കഴിവ് അപാരമാണെന്നും ആമിര്‍ ഖാന്‍ പറഞ്ഞു. മന്‍ കി ബാത് പ്രധാന സംഭവങ്ങള്‍ ചര്‍ച്ച ചെയ്യുന്നതോടൊപ്പം പുതിയ ചിന്തകളും നിര്‍ദേശങ്ങളും മുന്നോട്ട് വെയ്ക്കുന്നു. ഇങ്ങനെയാണ് ജനങ്ങളുമായി ആശയവിനിമയം നടത്തേണ്ടതന്നും ആമിര്‍ഖാന്‍ പറഞ്ഞു. ന്യൂഡല്‍ഹിയില്‍ മന്‍ കി ബാത്ത് @100 ദേശീയ കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു ആമിര്‍.

ഒരു രാജ്യത്തെ നയിക്കുന്ന ആള്‍ ജനങ്ങളുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുക,ചിന്തകള്‍ മുന്നോട്ട് വയ്ക്കുക, നിര്‍ദ്ദേശങ്ങള്‍ നല്‍കുക, നയിക്കുക എന്നത് ആശയ വിനിമയത്തില്‍ പ്രധാനപ്പെട്ട കാര്യമാണ്. അങ്ങനെയാണ് പ്രധാനമന്ത്രി ആശയവിനിമയത്തിലൂടെ രാജ്യത്തെ നയിക്കുന്നത്. എങ്ങനെയാണ് അദ്ദേഹം ഭാവിയെ നോക്കി കാണുന്നതെന്നും അതില്‍ ജനങ്ങളുടെ പിന്തുണ എങ്ങനെ വേണമെന്നും ജനങ്ങളോട് തന്നെ ചോദിക്കുക എന്ന പ്രക്രിയയാണ് മാന്‍ കി ബാതില്‍ നടക്കുന്നതെന്നു ആമിര്‍ പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
 
Other News in this category

 
 




 
Close Window