|
ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ മൊബൈല്‍ ഡാറ്റ ശൃംഖലയായ റിലയന്‍സ് ജിയോ, എയര്‍ ഫൈബര്‍ സേവനങ്ങള്‍ക്ക് തുടക്കമിട്ടു . ഇന്ന് മുതല്‍ 8 മെട്രോ നഗരങ്ങളില്‍ ഹോം എന്റര്‍ടെയ്ന്‍മെന്റ്, സ്മാര്‍ട്ട് ഹോം സേവനങ്ങള്‍, അതിവേഗ ബ്രോഡ്ബാന്‍ഡ് എന്നിവയ്ക്കായുള്ള അതിവേഗ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഇതിലൂടെ ലഭിക്കും.
ജിയോ എയര്‍ ഫൈബര്‍, ജിയോ എയര്‍ ഫൈബര്‍ മാക്‌സ് എന്നിങ്ങനെ രണ്ടു പ്ലാനുകളിലാണ് സേവനം ലഭ്യമാവുക. ജിയോ എയര്‍ ഫൈബര്‍ പ്ലാനില്‍ 30 എംബിപിഎസ് സ്പീഡില്‍ അണ്‍ലിമിറ്റഡ് ഡാറ്റ 599 രൂപയ്ക്ക് ലഭ്യമാകും. കൂടാതെ 100 എംബിപിഎസ് സ്പീഡില്‍ 899 രൂപയുടെയും 1199 രൂപയുടെയും പ്ലാനുകള്‍ ലഭ്യമാണ്. 1199 രൂപയുടെ പ്ലാനില്‍ നെറ്ഫ്‌ലിസ്, ആമസോണ്‍ പ്രൈം , ജിയോ സിനിമ പ്രീമിയം ഉള്‍പ്പെടെ 17 ഒ ടി ടി പ്ലാറ്റുഫോമുകള്‍ ലഭ്യമാകും .
ജിയോ എയര്‍ ഫൈബര്‍ മാക്‌സ് പ്ലാനില്‍ 300, 500, 1000 എംബിപിഎസ് സ്പീഡുകളില്‍ 1499, 2499, 3999 രൂപ നിരക്കുകളില്‍ അണ്‍ലിമിറ്റഡ് ഡാറ്റ ലഭ്യമാകും. രണ്ടു പ്ലാനുകളിലും 550ലധികം ഡിജിറ്റല്‍ ചാനലുകള്‍ ലഭ്യമാകും. ഒപ്പം വിവിധ ഒറ്റിറ്റി സേവനങ്ങളും ലഭിക്കും. ആറു മാസവും 12 മാസവും കാലാവധിയില്‍ പ്ലാനുകള്‍ ലഭ്യമാകും . ഇന്ത്യയിലുടനീളം 1.5 ദശലക്ഷം കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്നതാണ് ജിയോയുടെ ഒപ്റ്റിക്കല്‍ ഫൈബര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍. ജിയോയുടെ വിപുലമായ ഒപ്റ്റിക്കല്‍ ഫൈബര്‍ സാന്നിധ്യം 200 ദശലക്ഷത്തിലധികം സ്ഥലങ്ങളിലേക്ക് ജിയോ സേവനം ലഭ്യമാക്കുന്നു. എന്നിരുന്നാലും, രാജ്യത്തിന്റെ ഉള്‍പ്രദേശങ്ങളില്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ എത്തിക്കുന്നതില്‍ സങ്കീര്‍ണതകളുണ്ടായിരുന്നത് രാജ്യത്തെ ദശലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ക്ക് ഹോം ബ്രോഡ്ബാന്‍ഡ് ലഭിക്കുന്നതിന് തടസ്സമേകിയിരുന്നു. ജിയോ എയര്‍ ഫൈബറിലൂടെ ഈ തടസ്സത്തെ മറികടക്കാന്‍ കഴിയും. |