Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.259 INR  1 EURO=106.8376 INR
ukmalayalampathram.com
Sun 08th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
ലോക്‌സഭയിലും നിയമസഭകളിലും 33% സീറ്റ് വനിതകള്‍ക്ക്: സ്ത്രീകള്‍ക്ക് സംവരണം നല്‍കുന്ന ബില്‍ അവതരിപ്പിച്ച് പ്രധാനമന്ത്രി
Text By: Team ukmalayalampathram
വനിതാ സംവരണ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. ബില്‍ അവതരണത്തിനു മുന്‍പ്, പാര്‍ലമെന്റിന്റെ പ്രത്യേക സെഷനില്‍ സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, സമ്മേളനം രാജ്യത്തിന്റെ ചരിത്രത്തില്‍ ഇടംപിടിക്കുമെന്ന് അഭിപ്രായപ്പെട്ടു.
വനിതാ സംവരണം പുതിയ പാര്‍ലമെന്റിലെ ആദ്യ ബില്ലായി കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ ആണ് അവതരിപ്പിച്ചത്. ലോക്‌സഭയിലും നിയമസഭകളിലും 33% സീറ്റ് വനിതകള്‍ക്കായി സംവരണം ചെയ്യുന്നതാണ് ബില്‍.
വനിതാ സംവരണം നടപ്പാക്കാന്‍ ദൈവം തന്നെ തിരഞ്ഞെടുത്തെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും പെണ്‍മക്കള്‍ക്കും ആദരം. ജനാധിപത്യം കൂടുതല്‍ കരുത്താര്‍ജിക്കും. ബില്‍ ഏകകണ്ഠമായി പാസാക്കണമെന്നും നരേന്ദ്ര മോദി പറഞ്ഞു.

രാജ്യസഭ പാസാക്കിയ ബില്‍ നിലവിലുണ്ടെന്നു പറഞ്ഞ് പുതിയ ബില്ലില്‍ സാങ്കേതിക തടസ്സം ഉന്നയിച്ച് പ്രതിപക്ഷം സഭയില്‍ ബഹളമുണ്ടാക്കി. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ രാജ്യസഭയില്‍ പാസാക്കിയ പഴയ ബില്‍ നിലവിലുണ്ടെന്നു പ്രതിപക്ഷം ചൂണ്ടാക്കാട്ടി. മുന്‍പു പാസാക്കിയ ബില്‍ അസാധുവായെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി പറഞ്ഞു.
 
Other News in this category

 
 




 
Close Window