Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.259 INR  1 EURO=106.8376 INR
ukmalayalampathram.com
Sat 07th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
മലപ്പുറത്തെ പലസ്തീന്‍ അനുകൂല പരിപാടിയില്‍ ഓണ്‍ലൈനായി പ്രസംഗിച്ച് പലസ്തീനിലെ ഹമാസ് നേതാവ് ഖാലിദ് മിഷേല്‍
Text By: Team ukmalayalampathram
മലപ്പുറത്തെ പലസ്തീന്‍ അനുകൂല പരിപാടിയില്‍ ഓണ്‍ലൈനായി പ്രസംഗിച്ച ഹമാസ് നേതാവ് ഖാലിദ് മിഷേലിന്റെ പ്രസംഗത്തില്‍ കേസെടുക്കാന്‍ വകുപ്പില്ലെന്ന് കേരള പൊലീസ്. ഹമാസ് നേതാവിന്റെ പ്രസംഗം കേരളാ പൊലീസ് പരിശോധിച്ചു. കേസെടുക്കാന്‍ വകുപ്പില്ല എന്നാണ് പൊലീസ് നിഗമനം.

ഹമാസ് ഖത്തര്‍ നേതാവ് ഖാലിദ് മിഷേലിന്റെ അറബി പ്രസംഗത്തിന്റെ മലയാളം പരിഭാഷ പരിശോധിച്ചാണ് പൊലീസിന്റെ നിഗമനം. ഹമാസിനെ ഭീകര സംഘടനയായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല. യുഎപ്പിഎ ഷെഡ്യൂള്‍ 1ലെ 42 ഭീകര സംഘടനകളില്‍ ഹമാസ് ഇല്ല. ഐക്യരാഷ്ട്ര സംഘടനയും ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ചിട്ടില്ല. ഖാലിദ് മിഷേലിന്റെ പ്രസംഗത്തില്‍ ഇന്ത്യന്‍ ശിക്ഷാനിയമം 153 പ്രകാരം രാജ്യദ്രോഹ പരാമര്‍ശം ഇല്ലെന്നും പൊലീസിന് നിയമോപദേശം ലഭിച്ചു.

വെള്ളിയാഴ്ച വൈകിട്ട് യുവജന പ്രതിരോധം എന്ന പേരില്‍ ജമാഅത്ത് ഇസ്ലാമിയുടെ യുവജന സംഘടനയായ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റിന്റെ നേതൃത്വത്തിലാണ് മലപ്പുറത്ത് പരിപാടി സംഘടിപ്പിച്ചത്. ഈ പ്രസംഗത്തില്‍ ഓണ്‍ലൈനായി ഖാലിദ് മിഷേല്‍ സംസാരിക്കുകയായിരുന്നു. സംഘാടകര്‍ തന്നെ ഈ വിഡിയോ പുറത്തുവിടുകയും ചെയ്തു.
 
Other News in this category

 
 




 
Close Window