Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.259 INR  1 EURO=106.8376 INR
ukmalayalampathram.com
Sat 07th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
കേരളീയം ആഘോഷം വിജയം - മുഖ്യമന്ത്രി; ചെലവഴിച്ച പണം മൂലധന നിക്ഷേപമെന്ന് എം.വി. ഗോവിന്ദന്‍; ബിജെപി നേതാവ് ഒ. രാജഗോപാല്‍ പങ്കെടുത്തു
Text By: Team ukmalayalampathram
അസാധ്യമെന്നു പറഞ്ഞതെല്ലാം കേരളം സാധ്യമാക്കിയെന്ന് കേരളീയം വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. ധൂര്‍ത്താണെന്ന് പറഞ്ഞവര്‍ കേരളത്തിന്റെ വേദിയില്‍ ഒളിഞ്ഞു നോക്കാനെത്തി. അവരൊക്കെ അത്ഭുതങ്ങള്‍ കണ്ടുകണ്ണു തള്ളിയെന്ന് അദ്ദേഹം പറഞ്ഞു. വരും കേരളത്തിനുള്ള മൂലധനമാണ് കേരളീയം നിക്ഷേപിച്ചത്. ലോകം കേരളത്തിലേക്ക് വരികയാണ്. കേരളീയത്തിനു പിന്നാലെ നിരവധി പരിപാടികള്‍ വരും.നന്മകളുടെ പൂങ്കൊമ്പുകളെ തല്ലിക്കെടുത്തുന്നവര്‍ നിരവധി പ്രചാരവേലകള്‍ നടത്തിയെന്നും കേരളീയം ഇനി അങ്ങോട്ട് എല്ലാ വര്‍ഷവും ഉണ്ടാകുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
കേരളീയത്തിന് ചെലവഴിച്ച പണം ധൂര്‍ത്തല്ലെന്നും മൂലധന നിക്ഷേപമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. കേരളീയം ജനങ്ങളുടെ ഉത്സവമായി മാറി. അടുത്ത വര്‍ഷം ഇതിലും മികച്ച രീതിയില്‍ കേരളീയം ആഘോഷിക്കും. പ്രതിപക്ഷം പരിപാടിയില്‍ പങ്കെടുത്തിട്ടുണ്ട്. കോണ്‍ഗ്രസും ബിജെപിയും ഉള്‍പ്പെടെ കേരളീയത്തില്‍ പങ്കെടുത്തു, എല്ലാവരും പങ്കെടുക്കട്ടെയെന്നും അദ്ദേഹം പ്രതികരിച്ചു.
അതേസമയം, കേരളീയത്തിന്റെ സമാപനസമ്മേളനത്തില്‍ പങ്കെടുത്ത് മുതിര്‍ന്ന ബിജെപി നേതാവ് ഒ.രാജഗോപാല്‍.കേരളത്തില്‍ നടക്കുന്ന ഒരു പ്രധാന പരിപാടി ആയതുകൊണ്ടാണ് പങ്കെടുത്തതെന്ന് അദ്ദേഹം പ്രതികരിച്ചു. നല്ല കാര്യങ്ങള്‍ ആര് ചെയ്താലും അംഗീകരിക്കും,കേരളീയം നല്ല പരിപാടിയാണ്. ബിജെപി കേരളീയത്തെ എതിര്‍ക്കുന്നതായി അറിയില്ല. മുഖ്യമന്ത്രി പ്രധാനപ്പെട്ട പ്രഖ്യാപനങ്ങള്‍ നടത്തുന്നു. അത് കേള്‍ക്കേണ്ട കാര്യമുണ്ടല്ലോ, വികസനത്തിന്റെ കാര്യത്തില്‍ വിട്ടു നില്‍ക്കേണ്ട കാര്യമില്ലെന്നും
കണ്ണടച്ച് എതിര്‍ക്കേണ്ടതില്ലെന്നും ഒ.രാജഗോപാല്‍ പ്രതികരിച്ചു.
 
Other News in this category

 
 




 
Close Window