Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.259 INR  1 EURO=106.8376 INR
ukmalayalampathram.com
Sat 07th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റായി രാഹുല്‍ മാങ്കൂട്ടം: ന്യൂസ് ചര്‍ച്ചകളിലൂടെ ശ്രദ്ധേയനായ കോണ്‍ഗ്രസുകാരന്‍
Text By: Team ukmalayalampathram
യൂത്ത് കോണ്‍ഗ്രസ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍. പുതിയതായി തെരഞ്ഞെടുക്കപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും അഭിനന്ദനമെന്ന് വി ഡി സതീശന്‍ പ്രതികരിച്ചു. കോണ്‍ഗ്രസിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും സംഘടനാ രംഗത്ത് വലിയ മാറ്റമാണ് ഉണ്ടായിട്ടുള്ളതെന്നും വി ഡി സതീശന്‍ പറഞ്ഞു.


രാഹുല്‍ മാങ്കൂട്ടത്തില്‍ 221986 വോട്ടുകളും അബിന്‍ വര്‍ക്കി 168588 വോട്ടുകളും നേടി.

അരിത ബാബുവിന് 31930 വോട്ടുകളാണ് ലഭിച്ചത്. രണ്ട് മാസം മുമ്പ് നടന്ന തെരഞ്ഞെടുപ്പ് ഫലമാണ് ഇപ്പോള്‍ പുറത്തു വന്നത്.

7 ലക്ഷത്തിലധികം പേര്‍ വോട്ട് ചെയ്ത തെരഞ്ഞെടുപ്പ് നടപടികള്‍ക്കൊടുവില്‍ രാഹുല്‍ ഗാന്ധിയുടെ ടീം നടത്തിയ അഭിമുഖത്തിന് ശേഷമാണ് സംസ്ഥാന അധ്യക്ഷനായി രാഹുല്‍ മാങ്കൂട്ടത്തിലിനെ തിരഞ്ഞെടുത്തത്.

വോട്ട് ചെയ്ത എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും സംഘടനയെ ഒറ്റക്കെട്ടായി മുമ്പോട്ട് കൊണ്ടുപോകും എന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ന്യൂസ് 18 നോട് പ്രതികരിച്ചു.

യൂത്ത് കോണ്‍ഗ്രസ്സ് മലപ്പുറം ജില്ലാ പ്രസിഡന്റായി ഹാരിസ് മുതൂര്‍ വിജയിച്ചു. കണ്ണൂരില്‍ എ ഗ്രൂപ്പിന്റെ വിജില്‍ മോഹന്‍ 657 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. കെ സുധാകരന്‍ പക്ഷ സ്ഥാനാര്‍ത്ഥി ഫര്‍സിന്‍ മജീദ് തോറ്റു. ചരിത്രത്തില്‍ ആദ്യമായാണ് ജില്ലയില്‍ എ ഗ്രൂപ്പ് നേതാവ് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റാവുന്നത്. യൂത്ത് കോണ്‍ഗ്രസ് കാസര്‍ഗോഡ് ജില്ല പ്രസിഡന്റായി കാര്‍ത്തികേയന്‍ പെരിയയെ തെരഞ്ഞെടുത്തു.
 
Other News in this category

 
 




 
Close Window