Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.8501 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Mar 2026
 
 
UK Special
  Add your Comment comment
ട്രെയിനില്‍ യുവതിക്ക് മുന്നില്‍ സ്വയംഭോഗം, ഇന്ത്യന്‍ യുവാവിന് ലണ്ടനില്‍ ശിക്ഷ
reporter

ലണ്ടന്‍: ട്രെയിന്‍ യാത്രക്കിടെ സ്ത്രീയുടെ മുന്നില്‍ നിന്ന് സ്വയംഭോ?ഗം ചെയ്ത ഇന്ത്യന്‍ യുവാവിന് ശിക്ഷ വിധിച്ച് ലണ്ടന്‍ കോടതി. മുകേഷ് ഷാ എന്ന ഇന്ത്യന്‍ വംശജനെയാണ് കോടതി ശിക്ഷിച്ചത്. അണ്ടര്‍ഗ്രൗണ്ട് ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ കമ്പാര്‍ട്ടുമെന്റില്‍ ഒറ്റക്ക് യാത്ര ചെയ്ത സ്ത്രീയുടെ മുന്നില്‍വെച്ചാണ് ഇയാള്‍ അശ്ലീലമായി പെരുമാറിയത്. വടക്കന്‍ ലണ്ടനിലെ വെംബ്ലിയിലാണ് 43കാരനായ മുകേഷ് ഷാ താമസം. ഒമ്പത് മാസത്തെ തടവിനാണ് കോടതി ഇയാളെ ശിക്ഷിച്ചത്. ലണ്ടന്‍ ഇന്നര്‍ ക്രൗണ്‍ കോടതിയാണ് ഉത്തരവിട്ടത്. ലൈംഗിക കുറ്റവാളികളുടെ രജിസ്റ്ററിലും ഇയാളെക്കൊണ്ട് ഒപ്പിടുവിച്ചു. 2022 നവംബര്‍ 4ലാണ് സംഭവം. യുവതി.െ ഭയപ്പെടുത്തുന്നതും അസ്വസ്ഥമാക്കുന്നതുമായ സംഭവമായിരുന്നെന്നും ചിത്രം പകര്‍ത്തുന്നതിലും റിപ്പോര്‍ട്ട് ചെയ്യുന്നതിനും ധൈര്യം കാണിച്ച യുവതിയെ അഭിനന്ദിക്കുന്നതായി ബിടിപി ഇന്‍വെസ്റ്റിഗേറ്റിംഗ് ഓഫീസര്‍ മാര്‍ക്ക് ലൂക്കര്‍ പറഞ്ഞു.

ലൈംഗിക കുറ്റകൃത്യങ്ങളുടെ റിപ്പോര്‍ട്ടുകള്‍ ഗൗരവമായി കാണുകയും കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ ഞങ്ങളുടെ കഴിവിന്റെ പരമാവധി ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സംഭവദിവസം രാത്രി 11.40 ഓടെയാണ് സഡ്ബറി ടൗണിനും ആക്ടണ്‍ ടൗണിനുമിടയില്‍ ആളൊഴിഞ്ഞ കമ്പാര്‍ട്ട്‌മെന്റില്‍ യുവതി ഒറ്റയ്ക്ക് സഞ്ചരിക്കുമ്പോള്‍ ഷാ ട്രെയിനില്‍ കയറിയതെന്ന് കോടതി പറഞ്ഞു. നിറയെ സീറ്റുകള്‍ ഉണ്ടായിരുന്നിട്ടും യുവാവ് യുവതിയുടെ അഭിമുഖമായി ഇരുന്നു. പിന്നീട് ഇയാള്‍ സ്വകാര്യഭാ?ഗങ്ങള്‍ പുറത്തിടുയും സ്വയംഭോഗം ചെയ്യുകയും ചെയ്തു. യുവതി എതിര്‍ത്തെങ്കിലും ഇയാള്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് യുവതി ഫോണില്‍ വീഡിയോ ചിത്രീകരിക്കുകയും പൊലീസിനെ സമീപിക്കുകയും ചെയ്തു.

 
Other News in this category

 
 




 
Close Window