Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5998 INR  1 EURO=110.4972 INR
ukmalayalampathram.com
Tue 28th Apr 2026
 
 
UK Special
  Add your Comment comment
എന്‍എച്ച്എസ് ആശുപത്രികളില്‍ കിടക്കക്കായി 24 മണിക്കൂറിലേറെ കാത്തിരിപ്പ്
reporter

ലണ്ടന്‍: ബ്രിട്ടനിലെ എന്‍എച്ച്എസ് ആശുപത്രികളില്‍ അടിയന്തര ചികിത്സയ്ക്കായി എത്തുന്ന രോഗികള്‍ക്ക് കിടക്ക ലഭിക്കാന്‍ മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്ന കാത്തിരിപ്പാണ് ഇപ്പോള്‍ പതിവായത്. 2025-ല്‍ ഡോക്ടര്‍മാര്‍ അഡ്മിഷന്‍ നിര്‍ദേശിച്ച ശേഷം 24 മണിക്കൂറിലേറെ ആശുപത്രി വരാന്തയില്‍ കാത്തിരിപ്പിന് വിധേയരായത് 52,000 രോഗികളാണെന്നാണ് കണക്ക്. ഇവരില്‍ 6,893 പേര്‍ക്ക് കിടക്ക ലഭിച്ചത് 48 മണിക്കൂറിനു ശേഷമാണ്.

അനാരോഗ്യവും വേദനയും സഹിച്ച് ട്രോളികളിലും കസേരകളിലും നിലത്തുമായി അരലക്ഷത്തോളം പേര്‍ ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റിന്റെ വരാന്തയില്‍ കാത്തിരിക്കേണ്ടി വന്നത് എന്‍എച്ച്എസിലെ ഗുരുതരമായ സ്ഥിതിവിശേഷത്തെ വ്യക്തമാക്കുന്നു. നഴ്‌സുമാരുടെ സംഘടനയായ റോയല്‍ കോളജ് ഓഫ് നഴ്‌സിങ് ഈ സാഹചര്യം 'നാഷനല്‍ എമര്‍ജന്‍സി'യായി വിശേഷിപ്പിച്ച് സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടു.

അധികൃതര്‍ സമ്മതിക്കുന്നതുപോലെ, കഴിഞ്ഞ കാലത്തെ ഏറ്റവും തിരക്കേറിയ തണുപ്പുകാലമാണ് എന്‍എച്ച്എസ് നേരിടുന്നത്. എന്നാല്‍ ഫലപ്രദമായ പരിഹാര മാര്‍ഗങ്ങള്‍ മുന്നോട്ടുവയ്ക്കാതെ, 'കോറിഡോര്‍ കെയര്‍' എന്ന ദുരവസ്ഥയെ മിക്ക ട്രസ്റ്റുകളും അംഗീകരിച്ചിരിക്കുകയാണ്. ഇതിന് പ്രത്യേക സ്റ്റാഫിനെ നിയമിക്കുന്ന സ്ഥിതിയിലേക്ക് ആശുപത്രികള്‍ മാറിയിട്ടുണ്ട്.

കോറിഡോര്‍ കെയറില്‍ റെക്കോര്‍ഡ് ചെയ്ത ആശുപത്രികള്‍:

- വിസ്റ്റണ്‍ ഹോസ്പിറ്റല്‍ - 7,681

- റോയല്‍ ബ്ലാക്‌ബേണ്‍ - 7,245

- ആരോ പാര്‍ക്ക് - 4,922

- റോയല്‍ പ്രസ്റ്റണ്‍ - 4,055

- വാരിങ്ടന്‍ ഹോസ്പിറ്റല്‍ - 3,781

ബ്രിട്ടനിലെ ആരോഗ്യരംഗം നേരിടുന്ന ഈ പ്രതിസന്ധി, രോഗികള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഒരുപോലെ വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്

 
Other News in this category

 
 




 
Close Window