Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.8494 INR  1 EURO=110.0837 INR
ukmalayalampathram.com
Wed 12th Aug 2026
 
 
UK Special
  Add your Comment comment
ബ്രിട്ടനില്‍ അഭയാര്‍ഥി സംരക്ഷണ നിയമത്തില്‍ വലിയ മാറ്റങ്ങള്‍
reporter

ലണ്ടന്‍: ബ്രിട്ടനിലെ അഭയാര്‍ഥി സംരക്ഷണ നിയമത്തില്‍ കാതലായ പൊളിച്ചെഴുത്തിന് ഹോം സെക്രട്ടറി ഷബാന മഹ്‌മൂദ് തയ്യാറെടുക്കുന്നു. ഡെന്മാര്‍ക്കിനെ മാതൃകയാക്കി, അഭയാര്‍ഥി സ്റ്റാറ്റസിനായി അതിര്‍ത്തി കടന്നെത്തുന്നവരെ ഘട്ടം ഘട്ടമായി മടക്കി അയയ്ക്കാനാണ് പുതിയ പദ്ധതി.

പുതിയ നിയമപ്രകാരം, അനധികൃത കുടിയേറ്റക്കാര്‍ക്ക് നല്‍കുന്ന അഭയാര്‍ഥി സ്റ്റാറ്റസ് താല്‍ക്കാലികമായിരിക്കും. ഓരോ 30 മാസം കൂടുമ്പോഴും കേസുകള്‍ റിവ്യൂ ചെയ്ത്, അവര്‍ വന്ന രാജ്യത്തെ സാഹചര്യങ്ങള്‍ മെച്ചപ്പെട്ടതായി കണ്ടാല്‍ സുരക്ഷാ വിലയിരുത്തലിന് ശേഷം സ്വന്തം രാജ്യങ്ങളിലേക്ക് തിരിച്ചയക്കും.

മാതാപിതാക്കളില്ലാത്ത കുട്ടികള്‍ക്ക് മാത്രമേ ഇതില്‍ നിന്ന് ഒഴിവുണ്ടാകൂ. അവര്‍ക്കു ബ്രിട്ടന്‍ ആജീവനാന്ത സംരക്ഷണം നല്‍കും. പാര്‍ലമെന്റിന്റെ അനുമതി ലഭിച്ചാല്‍ ഉടന്‍ പദ്ധതി നടപ്പാക്കാനാണ് ഹോം ഓഫിസ് ലക്ഷ്യമിടുന്നത്.

ഡെന്മാര്‍ക്കില്‍ നിലവിലുള്ള മാതൃക പ്രകാരം, അഭയാര്‍ഥികള്‍ക്ക് പരമാവധി ഏഴ് വര്‍ഷം സര്‍ക്കാര്‍ സംരക്ഷണം ലഭിക്കും. ഇതിന് ഇടയില്‍ ഓരോ രണ്ടുവര്‍ഷം കൂടുമ്പോഴും കേസുകള്‍ പുനഃപരിശോധിക്കുന്ന രീതിയാണ് അവിടെ നിലവിലുള്ളത്

 
Other News in this category

 
 




 
Close Window