Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.4233 INR  1 EURO=108.6484 INR
ukmalayalampathram.com
Mon 02nd Feb 2026
 
 
UK Special
  Add your Comment comment
ബ്രിട്ടീഷ് എയര്‍വേയ്‌സ് ജീവനക്കാരന്‍ യാത്രക്കാര്‍ക്ക് മുന്നില്‍ കുഴഞ്ഞുവീണു മരിച്ചു
reporter

ലണ്ടന്‍ : വിമാനം പറന്നുയരുന്നതിനു ഏതാനും നിമിഷങ്ങള്‍ക്കു മുന്‍പ് ലണ്ടനില്‍ ബ്രിട്ടിഷ് എയര്‍വെയ്‌സിലെ ജീവനക്കാരന്‍ യാത്രക്കാര്‍ക്കു മുന്‍പില്‍ കുഴഞ്ഞുവീണു മരിച്ചു. പുതുവത്സരത്തലേന്ന് ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തില്‍ നിന്ന് ഹോങ്കോങ്ങിലേക്ക് പോകുകയായിരുന്ന വിമാനത്തിലാണ് യാത്രക്കാര്‍ക്കു മുന്‍പില്‍ 52കാരനായ വിമാനജീവനക്കാരന്‍ ബോധംകെട്ടുവീണത്. ഉടന്‍തന്നെ അദ്ദേഹം മരണത്തിനു കീഴടങ്ങി.ജീവനക്കാരന്‍ ബോധരഹിതനായി വീഴുമ്പോള്‍ വിമാനം പറന്നുയരുന്നതിനായി എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയായിരുന്നു.

വിമാനത്തിന്റെ വാതില്‍ അടയ്ക്കുകയും യാത്രക്കാര്‍ അവരുടെ സീറ്റുകളില്‍ ഇരിക്കുകയും ചെയ്തിരുന്നു. ഈ സമയത്താണ് എയര്‍ക്രാഫ്റ്റിന്റെ പിറകുവശത്ത് ജീവനക്കാരന്‍ ബോധരഹിതനായി വീണത്.പ്രാഥമിക ചികിത്സ നല്‍കി ഉടന്‍ തന്നെ പൈലറ്റ് മെഡിക്കല്‍ സംഘത്തെ വിവരം അറിയിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് മണിക്കൂറുകള്‍ വൈകിയാണ് വിമാനം പുറപ്പെട്ടത്. മരിച്ചയാളുടെ പേര് വിവരങ്ങള്‍ ലഭ്യമല്ല. അദ്ദേഹത്തിന്റെ കുടുംബവും സഹപ്രവര്‍ത്തകരും വളരെ വിഷമകരമായ സമയത്തിലൂടെയാണ് കടന്നുപോകുന്നതെന്നും അവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും ബ്രിട്ടിഷ് എയര്‍വെയ്‌സ് അധികൃതര്‍ അറിയിച്ചു.

 
Other News in this category

 
 




 
Close Window