Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.8501 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Mar 2026
 
 
UK Special
  Add your Comment comment
ട്യൂബ് സമരം റദ്ദാക്കി, സേവനം പൂര്‍ണതോതില്‍ ലഭിക്കാന്‍ സമയമെടുക്കും
reporter

ലണ്ടന്‍: യുകെയിലെ ലണ്ടന്‍ അണ്ടര്‍ഗ്രൗണ്ട് സേവനങ്ങളെ തകര്‍ക്കുമായിരുന്ന സമരങ്ങള്‍ പിന്‍വലിച്ച് യൂണിയന്‍. തിങ്കള്‍ മുതല്‍ വ്യാഴം വരെ നീളുന്ന ട്യൂബ് ശൃംഖലയിലെ സമരങ്ങളാണ് ജോലിക്കാര്‍ പിന്‍വലിക്കുന്നതായി ആര്‍എംടി അറിയിച്ചത്. 5% പേ ഓഫറിനെതിരായ സമരങ്ങള്‍ ട്രാന്‍സ്പോര്‍ട്ട് ഫോര്‍ ലണ്ടനുമായുള്ള ചര്‍ച്ചകളില്‍ പുരോഗതി ഉണ്ടായതോടെയാണ് നടത്തേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് എത്തിയത്. അതേസമയം പണിമുടക്ക് പിന്‍വലിക്കാന്‍ വൈകിയതിനാല്‍ തിങ്കളാഴ്ച പല ഭാഗത്തും ചെറിയ തടസ്സങ്ങള്‍ നേരിടേണ്ടി വരുമെന്ന് ടിഎഫ്എല്‍ യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. 'ചര്‍ച്ചകള്‍ പോസിറ്റീവായി മാറുന്ന ഘട്ടത്തില്‍ ലണ്ടന്‍ അണ്ടര്‍ ഗ്രൗണ്ട് അംഗങ്ങള്‍ക്കായുള്ള പേ ഡീല്‍ ചര്‍ച്ചകള്‍ മെച്ചപ്പെട്ട രീതിയില്‍ നടക്കും. മെച്ചപ്പെട്ട സെറ്റില്‍മെന്റിനായി കൂടുതല്‍ ഫണ്ടിംഗ് ലഭ്യമാകും', യൂണിയന്‍ ജനറല്‍ സെക്രട്ടറി മിക്ക് ലിഞ്ച് പറഞ്ഞു.

ഫണ്ടിംഗ് മെച്ചപ്പെടുത്തുന്ന സാഹചര്യത്തില്‍ സമരനടപടികള്‍ അടിയന്തരമായി നിര്‍ത്തിവെയ്ക്കുന്നതായാണ് ലിഞ്ച് പ്രഖ്യാപിച്ചത്. ടിഎഫ്എലുമായി അടിയന്തര ചര്‍ച്ചകള്‍ നടത്തിയ അനുയോജ്യമായ കരാറില്‍ എത്തുകയും, തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണുകയുമാണ് ഉദ്ദേശം, നേതാവ് വ്യക്തമാക്കി. ഈയാഴ്ചയിലെ ട്യൂബ് സമരങ്ങള്‍ റദ്ദാക്കിയതായി ലണ്ടന്‍ മേയര്‍ സാദിഖ് ഖാനും പ്രതികരിച്ചു. ദിവസങ്ങള്‍ നീളുമായിരുന്ന പ്രതിസന്ധി ഇതോടെ യാത്രക്കാരെ ബാധിക്കാത്ത രീതിയിലേക്ക് ഒതുങ്ങിയെന്നാണ് മേയറുടെ നിലപാട്. അധിക ഫണ്ടിംഗ് ലഭ്യമാക്കുമെന്ന മേയറുടെ ഇടപെടലാണ് പ്രതിസന്ധി ഒഴിവാക്കിയതെന്ന് ടിഎഫ്എല്‍ വക്താവ് പറഞ്ഞു. എന്നിരുന്നാലും പ്രതിഷേധം പിന്‍വലിക്കാന്‍ വൈകിയതിനാല്‍ ചില തടസ്സങ്ങള്‍ യാത്രക്കാര്‍ക്ക് നേരിടേണ്ടി വരും. അതിനാല്‍ യാത്ര ചെയ്യുന്നവര്‍ ടിഎഫ്എല്‍ വെബ്സൈറ്റോ, ടിഎഫ്എല്‍ ഗോ ആപ്പോ പരിശോധിക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.

 
Other News in this category

 
 




 
Close Window