Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.259 INR  1 EURO=106.8376 INR
ukmalayalampathram.com
Sat 07th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് നരേന്ദ്രമോദി വരുമെന്നു സൂചന: മോദിയെ വരവേല്‍ക്കാന്‍ തൃശൂരില്‍ വീണ്ടും ഒരുക്കം
Text By: Team ukmalayalampathram
സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും തൃശൂരിലെത്തുമെന്നു സൂചന. ജനുവരി 17 ന് ഗുരുവായൂരിലാണ് വിവാഹ ചടങ്ങ്. നേരത്തെ സുരേഷ് ഗോപിയും കുടുംബം പ്രധാനമന്ത്രിയെ നേരില്‍ കണ്ട് വിവാഹചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു.
അതേസമയം, മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസില്‍ നടനും മുന്‍ രാജ്യസഭാംഗവുമായ സുരേഷ് ഗോപിക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. കേസില്‍ അറസ്റ്റു ചെയ്താല്‍ ജാമ്യത്തില്‍ വിടാന്‍ പോലീസിന് കോടതി നിര്‍ദേശം നല്‍കി. നിലവില്‍ അറസ്റ്റ് ചെയ്യാനുള്ള സാഹചര്യം ഇല്ലെന്ന് സര്‍ക്കാരും കോടതിയെ അറിയിച്ചു. ഹര്‍ജിയില്‍ നിലപാടറിയിക്കാന്‍ കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. കേസില്‍ ചോദ്യം ചെയ്യലിന് പിന്നാലെ ഗുരുതര വകുപ്പ് ചേര്‍ത്ത് എഫ്‌ഐആര്‍ പരിഷ്‌കരിച്ചതോടെയാണ് മുന്‍കൂര്‍ ജാമ്യത്തിനായി സുരേഷ് ഗോപി ഹൈക്കോടതിയെ സമീപിച്ചത്.
 
Other News in this category

 
 




 
Close Window