Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.259 INR  1 EURO=106.8376 INR
ukmalayalampathram.com
Sat 07th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കണം, അത് ഓരോ ഈശ്വര വിശ്വാസിയുടെയും കടമയാണ് - നായര്‍ സര്‍വീസ് സൊസൈറ്റി
Text By: Team ukmalayalampathram
രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കണമെന്ന് എന്‍എസ്എസ്. പങ്കെടുക്കേണ്ടത് ഓരോ ഈശ്വര വിശ്വാസിയുടെയും കടമയാണ്. പങ്കെടുക്കുന്നതിന് ജാതിയോ മതമോ നോക്കേണ്ട ആവശ്യമില്ലെന്നും ജി സുകുമാരന്‍ നായര്‍ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.

ബഹിഷ്‌കരിക്കുന്നവര്‍ ഈശ്വരനിനെയാണ് നടത്തുന്നത്. രാഷ്ട്രീയ പാര്‍ട്ടികള്‍ എതിര്‍ക്കുന്നത് സ്വാര്‍ത്ഥതയ്ക്കും രാഷ്ട്രീയ ലാഭത്തിനും വേണ്ടിയാണ്. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്ക് വേണ്ടിയല്ല എന്‍എസ്എസ് ഈ നിലപാട് സ്വീകരിക്കുന്നത്. ഈശ്വര വിശ്വാസത്തിന്റെ പേരില്‍ രാമക്ഷേത്ര നിര്‍മ്മാണത്തോട് സഹകരിച്ചിരുന്നു എന്നും വാര്‍ത്താ കുറിപ്പില്‍ പറയുന്നു.

എന്‍എസ്എസ് നിലപാടിനെ കെ സുരേന്ദ്രന്‍ അഭിനന്ദിച്ചു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് എന്‍എസ്എസിനെ അഭിനന്ദിച്ച് സുരേന്ദ്രന്‍ രംഗത്തുവന്നത്. വ്യക്തതയുള്ള നിലപാടാണ് ഇതെന്ന് സുരേന്ദ്രന്‍ കുറിച്ചു. ഹിന്ദുസമൂഹത്തിന് ആത്മവിശ്വാസം നല്‍കുന്നത്. ഐക്യം ശക്തിപ്പെടുത്തുന്നത്. അഭിമാനം എന്‍. എസ്. എസ് എന്നും സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവച്ചു.
 
Other News in this category

 
 




 
Close Window