Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.259 INR  1 EURO=106.8376 INR
ukmalayalampathram.com
Sat 07th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
പ്രധാനമന്ത്രിയെ തെരഞ്ഞെടുത്തത് ശ്രീരാമനാണെന്ന് മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ. അദ്വാനി
Text By: Team ukmalayalampathram
ദൈവിക സ്വപ്നത്തിന്റെ സാക്ഷാത്കാരമാണ് പ്രതിഷ്ഠാ ചടങ്ങെന്ന് അദ്ദേഹം പറഞ്ഞു. 'രാഷ്ട്രധര്‍മ' എന്ന മാസികയില്‍ എഴുതിയ ലേഖനത്തിലാണ് ഇക്കാര്യം പറയുന്നത്.

പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങളുടെ പ്രതിനിധായാണെന്നും അദ്വാനി പറയുന്നു. 1990 സെപ്റ്റംബര്‍ 25ന് വിവാദമായ 'രഥയാത്ര'യ്ക്ക് നേതൃത്വം നല്‍കിയത് അദ്വാനിയായിരുന്നു. യാത്രയ്‌ക്കൊടുവില്‍ 1992 ഡിസംബര്‍ 6നാണ് ബാബറി മസ്ജിദ് തകര്‍ത്തത്. മസ്ജിദ് തകര്‍ക്കുന്ന സമയത്ത് അഡ്വാനിയും മുരളി മനോഹര്‍ ജോഷിയും അയോധ്യയിലുണ്ടായിരുന്നു.

''അക്കാലത്ത് ഒരു ദിവസം അയോധ്യയില്‍ ഒരു മഹത്തായ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് വിധി തീരുമാനിച്ചതായി എനിക്ക് തോന്നി.'രഥയാത്ര' തുടങ്ങി ദിവസങ്ങള്‍ക്ക് ശേഷം, ഞാന്‍ ഒരു സാരഥി മാത്രമാണെന്ന് എനിക്ക് മനസ്സിലായി. പ്രധാന സന്ദേശം യാത്ര തന്നെയായിരുന്നു. അത് രാമന്റെ ജന്മസ്ഥലത്തേക്ക് പോകുന്നതിനാല്‍ ആരാധന അര്‍ഹിക്കുന്ന 'രഥം' ആയിരുന്നു'' അദ്വാനി പറയുന്നു.
 
Other News in this category

 
 




 
Close Window