Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.259 INR  1 EURO=106.8376 INR
ukmalayalampathram.com
Sat 07th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
ഇന്ത്യയില്‍ ആകെ വോട്ടവകാശം ഉള്ളവരുടെ എണ്ണം 96.88 കോടി: ഇതു ലോകത്ത് ഏറ്റവും വലിയ തിരഞ്ഞെടുപ്പ്
Text By: Team ukmalayalampathram
രാജ്യത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ള വോട്ടര്‍മാരുടെ കണക്കുകള്‍ പുറത്തുവിട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. 96.88 കോടി വോട്ടര്‍മാരാണ് ഇത്തവണ വോട്ട് ചെയ്യുക. തെരഞ്ഞെടുപ്പ് പ്രഖ്യാപന നടപടിയുടെ ഭാ?ഗമായാണ് കണക്ക് പുറത്തുവിട്ടത്. കഴിഞ്ഞ തവണത്തേക്കാള്‍ 7.2 കോടി വോട്ടര്‍മാരുടെ വര്‍ധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്.

ലോകത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പാണ് നടക്കാന്‍ പോകുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണക്കുകള്‍ പുറത്തുവിട്ടുകൊണ്ട് പറഞ്ഞു. 49.71 കോടി പുരുഷ വോട്ടര്‍മാരും 47.15 കോടി സ്ത്രീ വോട്ടര്‍മാരുമാണ് ഇത്തവണ വോട്ട് ചെയ്യുക. 48,000 പേര്‍ ട്രാന്‍സ്ജന്‍ഡര്‍ വിഭാഗത്തില്‍ നിന്നുണ്ട്.

18-19 വയസിനിടിയുള്ളവരായി 1.84 കോടി വോട്ടര്‍മാരും 20-29 ഇടയിലുള്ളവരായി 19.74 കോടി വോട്ടര്‍മാരും 80 കഴിഞ്ഞവരില്‍ 1.85 കോടി പൗരന്മാരും വോട്ടര്‍ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. ആകെ വോട്ടര്‍മാരില്‍ പുരുഷ വോട്ടര്‍മാരാണ് കൂടുതലുള്ളത്.
 
Other News in this category

 
 




 
Close Window