Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.259 INR  1 EURO=106.8376 INR
ukmalayalampathram.com
Sat 07th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
പാര്‍ട്ടിക്കുള്ളില്‍ മാനസിക പീഡനമെന്ന് ആരോപിച്ച് മിമി ചക്രവര്‍ത്തി രാജിവച്ചു
Text By: Team ukmalayalampathram

നടിയും തൃണമൂല്‍ കോണ്‍ഗ്രസ് എം പിയുമായ മിമി ചക്രവര്‍ത്തി സ്ഥാനം രാജിവെച്ചു. 2019ല്‍ ജാദവ്പുരില്‍ നിന്നാണ് മിമി ലോക്‌സഭയിലേക്ക് മത്സരിച്ച് ജയിച്ചത്. പാര്‍ട്ടിക്കുള്ളിലെ മാനസീക പീഡനമാണ് രാജിക്ക് പിന്നിലെന്ന് മിമി വ്യക്തമാക്കി. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമതാ ബാനര്‍ജിക്കാണ് അവര്‍ രാജിക്കത്ത് കൈമാറിയത്. എന്നാല്‍, ലോക്സഭാ സ്പീക്കര്‍ക്ക് രാജി കൈമാറിയിട്ടില്ല. മമതയുടെ നിര്‍ദേശത്തിനനുസരിച്ച് മുന്നോട്ടുപോകുമെന്ന് അവര്‍ വ്യക്തമാക്കി. രാഷ്ട്രീയം തനിക്ക് പറ്റിയ മേഖലയല്ലെന്നും മിമി ചക്രവര്‍ത്തി രാജിക്കത്ത് കൈമാറിയ ശേഷം പ്രതികരിച്ചു. 'രാഷ്ട്രീയം എിക്കുള്ളതല്ല. ഞാന്‍ ഒരു അഭിനേതാവ് കൂടിയാണ്. രണ്ട് മേഖലയിലും എനിക്ക് ഉത്തരവാദിത്വമുണ്ട്. രാഷ്ട്രീയത്തില്‍ വന്നാല്‍ നിങ്ങള്‍ നല്ലത് ചെയ്താലും ഇല്ലെങ്കിലും നിങ്ങളെ നല്ലതായും മോശമായും ചിത്രീകരിക്കും. എന്റെ പ്രശ്നങ്ങള്‍ മമതാ ബാനര്‍ജിയോട് സംസാരിച്ചിട്ടുണ്ട്'- മിമി ചക്രവര്‍ത്തി പറഞ്ഞു. 2022-ല്‍ താന്‍ രാജിക്കൊരുങ്ങിയതാണെന്നും അന്ന് മമതാ ബാനര്‍ജി പറഞ്ഞ് പിന്തിരിപ്പിച്ചതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കാലവധി കഴിയുന്നതുവരെ കാത്തിരിക്കാനായിരുന്നു അന്ന് ദീദി പറഞ്ഞതെന്നും മിമി മാധ്യമങ്ങളോട് പറഞ്ഞു. ഒരിക്കല്‍ കൂടി താന്‍ ദീദിക്ക് മുന്നില്‍ രാജിക്കാര്യം അവതരിപ്പിച്ചിട്ടുണ്ട്. രാജിക്കത്ത് കൈമാറുകയും ചെയ്തു. ദീദി പറഞ്ഞതിന് ശേഷം താന്‍ തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും മിമി ചക്രവര്‍ത്തി പറഞ്ഞു. അടുത്തിടെ പാര്‍ലമെന്റിലെ രണ്ട് സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ നിന്ന് മിമി രാജിവച്ചിരുന്നു.

 
Other News in this category

 
 




 
Close Window