Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 14th May 2024
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഹൈക്കോടതി കുറ്റാക്കാരാണെന്ന് കണ്ടെത്തിയ രണ്ട് പ്രതികള്‍ കീഴടങ്ങി
Text By: Team ukmalayalampathram
സിപിഎം നേതാക്കളായ പത്താം പ്രതി കെ.കെ കൃഷ്ണന്‍, പന്ത്രണ്ടാം പ്രതി ജ്യോതിബാബുവുമാണ് ബുധനാഴ്ച ഉച്ചയ്ക്ക് മാറാട് പ്രത്യേക കോടതിയില്‍ ഹാജരായത്.

ഹൃദ്രോഗ ബാധിതനായ പന്ത്രണ്ടാം പ്രതി ജ്യോതിബാബു ആംബുലന്‍സിലെത്തിയാണ് കോടതിയില്‍ ഹാജരായത്. പത്തം പ്രതി കെ.കെ കൃഷ്ണന്‍ വൃക്ക രോഗിയാണ്. ഇയാള്‍ക്ക് ജീവിതാവസാനം വരെ ഡയാലിസിസ് വേണ്ടി വരുമെന്ന് കോടതിയെ അറിയിച്ചു ഡോക്ടര്‍മാര്‍ കോടതിയെ അറിയിച്ചിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വൈദ്യപരിശോധന പൂര്‍ത്തിയാക്കിയ ശേഷം പ്രതിയെ ജയിലിലേക്ക് മാറ്റും. സിപിഎം നേതാക്കള്‍ക്കൊപ്പമാണ് ഇരുവരും കോടതിയിലെത്തിയത്.
 
Other News in this category

 
 




 
Close Window