Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.259 INR  1 EURO=106.8376 INR
ukmalayalampathram.com
Sat 07th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് കിറ്റക്‌സ് ഉടമ സാബു എം. ജേക്കബ്: കേസുകളില്‍ പെടുത്തി അകത്തിടാനാണ് നീക്കമെന്നും സാബു
Text By: Team ukmalayalampathram
എന്നെ അറസ്റ്റ് ചെയ്താല്‍ ഒരാഴ്ച്ചയ്ക്കുള്ളില്‍ മുഖ്യമന്ത്രിയുടെ പൊന്നോമന പുത്രിയെ താന്‍ അകത്താക്കുമെന്ന് സാബു എം ജേക്കബ്. അതിനുള്ള ആറ്റം ബോംബ് തന്റെ കൈവശമുണ്ട്. പല കേസുകളില്‍ പെടുത്തി തന്നെ അറസ്റ്റ് ചെയ്ത് അകത്തിടാനുള്ള ശ്രമമാണ് പൊലീസ് നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ബിജെപിക്കാരന്‍ സീറ്റ് ഓഫര്‍ ചെയ്താല്‍ അത് കണ്ട് ചാടുന്നവന്‍ അല്ല സാബു ജേക്കബ്ബ്. കെ സുരേന്ദ്രനേ ജീവിതത്തില്‍ ഇന്നേ വരെ നേരില്‍ കണ്ടിട്ടില്ല. തനിക്ക് ബിജെപിയുടെയോ സിപിഐഎമ്മിന്റെയോ കോണ്‍?ഗ്രസിന്റെയോ സീറ്റ് കിട്ടാന്‍ ഒരു പ്രയാസവുമില്ല.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് - സിപിഐഎം നേതാക്കള്‍ വീട്ടില്‍ വന്നിട്ടുണ്ട്. ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, വിഡി സതീശന്‍ എന്നിവര്‍ 5 സീറ്റുകള്‍ ഓഫര്‍ ചെയ്തിരുന്നു. പി രാജീവും സിപിഐഎം ജില്ലാ സെക്രട്ടറിയും അടക്കമുള്ള നേതാക്കള്‍ അഞ്ചു തവണ വീട്ടില്‍ വന്ന് ചര്‍ച്ച ചെയ്തിട്ടുണ്ട്. ഇല്ല എന്ന് അവര്‍ പറഞ്ഞാല്‍ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വിടാമെന്നും സാബു ജേക്കബ്ബ് വെല്ലുവിളിച്ചു.
 
Other News in this category

 
 




 
Close Window