Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.6705 INR  1 EURO=106.7122 INR
ukmalayalampathram.com
Tue 03rd Feb 2026
 
 
UK Special
  Add your Comment comment
ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ക്രിപ്‌റ്റോ ആസ്തികള്‍ മരവിപ്പിക്കാനൊരുങ്ങി യുകെ
reporter

ലണ്ടന്‍: ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ക്രിപ്റ്റോ ആസ്തികള്‍ മരവിപ്പിക്കാനുള്ള അധികാരം യുകെയിലെ നിയമ നിര്‍വ്വഹണ ഏജന്‍സികള്‍ക്ക് ലഭിക്കുമെന്ന് സൂചിപ്പിക്കുന്ന നിയമത്തിന്റെ രേഖകള്‍ യുകെ സര്‍ക്കാര്‍ പുറത്തിറക്കി. ഇത് ഏപ്രില്‍ അവസാനം മുതല്‍ പ്രാബല്യത്തില്‍ വരും. സംശയാസ്പദമായ ക്രിപ്റ്റോ ആസ്തികള്‍ കണ്ടുകെട്ടാന്‍ ദേശീയ ക്രൈം ഏജന്‍സിയെ അധികാരപ്പെടുത്തുന്ന കോര്‍പ്പറേറ്റ് സുതാര്യത നിയമം ഈ രേഖകള്‍ വിശദീകരിക്കുന്നു. ഇനി മുതല്‍ എക്സ്ചേഞ്ചുകളില്‍ നിന്നും കസ്റ്റോഡിയന്‍ വാലറ്റ് ദാതാക്കളില്‍ നിന്നും നേരിട്ട് ക്രിപ്റ്റോ അസറ്റുകള്‍ വീണ്ടെടുക്കാനുള്ള കഴിവ് അധികാരികള്‍ക്ക് ഉണ്ടായിരിക്കും.

ആവശ്യമെങ്കില്‍ ക്രിപ്റ്റോകറന്‍സി ആസ്തികള്‍ നശിപ്പിക്കാനുള്ള വിവേചനാധികാരവും സര്‍ക്കാരിന് ഉണ്ടായിരിക്കും. സൈബര്‍ കുറ്റകൃത്യങ്ങള്‍, അഴിമതികള്‍, മയക്കുമരുന്ന് കടത്ത് തുടങ്ങിയ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ക്രിപ്റ്റോകറന്‍സിയുടെ ഉപയോഗത്തെ ചെറുക്കുന്നതിനാണ് നിയമനിര്‍മ്മാണം ശ്രമിക്കുന്നത്. സ്റ്റേബിള്‍ കോയിനുകള്‍ക്കും യു കെയില്‍ നിയമം വരുന്നുണ്ട്. ഏറ്റവും കൂടുതല്‍ വിപണി മൂലധനമുള്ള (മാര്‍ക്കറ്റ് ക്യാപ്) 7 ക്രിപ്‌റ്റോകറന്‍സികളുടെ ഇന്നത്തെ വില, 24 മണിക്കൂറിലെയും, ഏഴ് ദിവസത്തേയും വില വ്യത്യാസങ്ങള്‍, വിപണി മൂലധനം എന്നിവ താഴെ കൊടുത്തിരിക്കുന്നു.

 
Other News in this category

 
 




 
Close Window