Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.8501 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Mar 2026
 
 
UK Special
  Add your Comment comment
ഇന്ത്യക്കാര്‍ യുകെ മോഹം മാറ്റിവയ്‌ക്കേണ്ട ആവശ്യമില്ലെന്ന് ബ്രിട്ടീഷ് കൗണ്‍സില്‍
reporter

ലണ്ടന്‍: വിദേശ വിദ്യാര്‍ത്ഥികള്‍ക്കുള്ള ആശ്രിത വിസകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ് യുകെ. പുതിയ നിയമപ്രകാരം പോസ്റ്റ് ഗ്രാജ്വേറ്റ് റിസര്‍ച്ച് കോഴ്‌സുകളോ സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പുള്ള കോഴ്‌സുകളോ പഠിക്കാനെത്തുന്നവര്‍ക്കു മാത്രമേ ഇനി കുടുംബാംഗങ്ങളെ കൊണ്ടുവരാന്‍ സാധിക്കൂവെന്നാണ് യുകെ വ്യക്തമാക്കിയത്.മറ്റ് ബിരുദ, ബിരുദാനന്തര കോഴ്സുകള്‍ പഠിക്കാന്‍ എത്തുന്നവര്‍ക്ക് ഇനി കുടുംബത്തെ കൂടെ കൂട്ടുവാന്‍ കഴിയില്ല. വിദേശ വിദ്യാര്‍ഥികളുടെ ഭര്‍ത്താവ്, ഭാര്യ, സിവില്‍ അല്ലെങ്കില്‍ അവിവാഹിത പങ്കാളി, 18 വയസ്സിന് താഴെയുള്ള കുട്ടികള്‍ എന്നിവരെ ആശ്രിത വീസയില്‍ യുകെയിലേക്ക് കൊണ്ട് വരാന്‍ മുന്‍പ് സാധിച്ചിരുന്നു. എന്നാല്‍ കുടിയേറ്റങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് രാജ്യം നിയമങ്ങളില്‍ മാറ്റം വരുത്തിയത്. തീരുമാനം ഇന്ത്യക്കാര്‍ അടക്കമുള്ളവര്‍ക്ക് കനത്ത തിരിച്ചടിയാകുമെന്നാണ് ചിലര്‍ ചൂണ്ടിക്കാട്ടിയത്. എന്നാല്‍ നിങ്ങളുടെ യുകെ മോഹങ്ങള്‍ ഇതുകൊണ്ടൊന്നും അവസാനിപ്പിക്കേണ്ടെന്ന് പറയുകയാണ് ബ്രിട്ടീഷ് കൗണ്‍സില്‍.

യുകെയിലെ ഭൂരിഭാഗം ബിരുദാനന്തര പ്രോഗ്രാമുകളും താരതമ്യേന ഹ്രസ്വകാലത്തേക്ക് ഉള്ളത്. പല കോഴ്‌സുകളും ഒരു വര്‍ഷം മാത്രം നീണ്ടുനില്‍ക്കുന്നവയും. അതുകൊണ്ട് തന്നെ മറ്റ് രാജ്യങ്ങളിലെ പഠനകാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ യുകെയിലെ ഇപ്പോഴത്തെ നിയന്ത്രണങ്ങള്‍ താരതമ്യേന പരിമിതമാണ്. മാത്രമല്ല രാജ്യത്തെ മറ്റ് വിദ്യാഭ്യാസ അവസരങ്ങളെ ഈ നിയന്ത്രണങ്ങള്‍ ഇല്ലാതാക്കുന്നുമില്ല', ആഘാതം വളരെ കുറവായിരിക്കുമെന്ന് ബ്രിട്ടീഷ് കൗണ്‍സിലിലെ വിദ്യാഭ്യാസ ഡയറക്ടര്‍ റിത്തിക ചന്ദ പരുക്ക് വ്യക്തമാക്കി.

കൂടാതെ ആശ്രിത വിസ സംബന്ധിച്ച നിയന്ത്രണം ഗ്രാജ്വേറ്റ് റൂട്ട്, യംഗ് പ്രൊഫഷണല്‍ സ്‌കീം, വിസിറ്റ് വിസഅല്ലെങ്കില്‍ സ്‌കില്‍ഡ് വര്‍ക്ക് വിസകള്‍ എന്നിങ്ങനെയുള്ള ഇതര വിസകളേയും ബാധിക്കില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. നേരത്തേയും ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് ആശ്രിതരെ കൊണ്ടുവരാന്‍ സാധിക്കുമായിരുന്നില്ല. ഇത് സംബന്ധിച്ചും മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ലെന്നും അവക്ള്‍ പറഞ്ഞു. ആശ്രിത വിസ നയത്തില്‍ ഏര്‍പ്പെടുത്തിയ മാറ്റങ്ങള്‍ സംബന്ധിച്ച് വലിയ തെറ്റിധാരണയാണ് ഉണ്ടായിരിക്കുന്നത്. ഇത് ഒരു വിഭാഗം വിദ്യാര്‍ത്ഥികളെ മാത്രമേ ബാധിക്കുന്നുള്ളൂവെന്നും അവര്‍ പറഞ്ഞു. അതേസമയം ഇത്തരത്തിലുള്ള നിയന്ത്രണങ്ങള്‍ക്കിടയിലും ഇന്ത്യയില്‍ നിന്നടക്കം നിരവധി പേരാണ് യുകെയിലേക്ക് പ്രതിവര്‍ഷം പഠനത്തിനായി പോകുന്നത്. മികച്ച വിദ്യാഭ്യാസ ജോലി സാധ്യതകള്‍ തന്നെയാണ് വിദ്യാര്‍ത്ഥികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്. കാനഡയെ പോലെ താമസ സൗകര്യം പോലുള്ള പ്രതിസന്ധികളും നിലവില്‍ യുകെയില്‍ ഇല്ലെന്നതും വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസമാണ്.

 
Other News in this category

 
 




 
Close Window