Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.8501 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Mar 2026
 
 
UK Special
  Add your Comment comment
യുകെയില്‍ കെയര്‍ വര്‍ക്കര്‍ വീസയില്‍ ബന്ധുക്കളെ കൊണ്ടു വരാനുള്ള അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി അവസാനിച്ചു
Text By: Team ukmalayalampathram
കെയര്‍ വര്‍ക്കറായി വിസയ്ക്ക് അപേക്ഷിക്കുന്നവരുടെ ബന്ധുക്കളെ യുകെയിലേക്ക് കൊണ്ടു വരാന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട തീയതി അവസാനിച്ചു. സ്‌കില്‍ഡ് വര്‍ക്കര്‍ വിസാ ആപ്ലിക്കേഷനിലൂടെ കെയര്‍ വര്‍ക്കറായി അപേക്ഷിക്കുന്നവരുടെ പാര്‍ട്ണര്‍, മക്കള്‍ എന്നിവരെ യുകെയിലേക്ക് എത്തിക്കാന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട തീയതിയാണ് കഴിഞ്ഞത്. മാര്‍ച്ചി 11 - ന് മുന്‍പ് അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് കുടുംബാംഗങ്ങളെ കൊണ്ടുവരാനും യുകെയില്‍ ഇവര്‍ക്കൊപ്പം താമസിക്കാനും കഴിയും.
കുടുംബത്തെ ഒഴിവാക്കി യുകെയിലേക്ക് വരേണ്ടി വരുന്നത് കെയര്‍ മേഖലയുടെ ഡിമാന്റും കുറയ്ക്കും. ഇത് സംബന്ധിച്ച് യൂണിയനുകള്‍ മൂന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രത്യേകിച്ച് കെയര്‍ മേഖലയിലെ ശമ്പളം വളരെ താഴ്ന്നതാണ്. ഈ ഘട്ടത്തില്‍ ഭാവിയിലെ മറ്റ് അവസരങ്ങള്‍ ഇല്ലാതാകുന്നതോടെ വിദേശ ജോലിക്കാരെ ഇതിലേക്ക് എത്രത്തോളം ലഭിക്കുമെന്ന സംശയം വ്യാപകമാണ്.
മാര്‍ച്ച് 11 മുതല്‍, ഈ വിസാ റൂട്ട് പ്രകാരം അപേക്ഷിക്കുന്നവര്‍ക്ക് ഡിപ്പന്‍ഡന്റ്സിനെ കൊണ്ടുവരാന്‍ അനുമതി പൂര്‍ണ്ണമായും അവസാനിച്ചു.

പുതിയ സ്പോണ്‍സര്‍ഷിപ്പ് നിയമങ്ങള്‍ ഇംഗ്ലണ്ടിലെ കെയര്‍ വര്‍ക്കര്‍മാരെ സംരക്ഷിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്. ഇംഗ്ലണ്ടിലെ ഹെല്‍ത്ത് & സോഷ്യല്‍ കെയറിന് കീഴില്‍ സ്വതന്ത്ര റെഗുലേറ്ററുടെ മേല്‍നോട്ടത്തിലുള്ള എംപ്ലോയര്‍ക്കൊപ്പം ജോലി ചെയ്യുന്നുവെന്ന് ഉറപ്പാക്കാന്‍ ഇതുവഴി സാധിക്കും.
 
Other News in this category

 
 




 
Close Window