|
യുകെയിലെ ജയിലുകളില്‍ തടവു പുള്ളികള്‍ക്കു കിടക്കാന്‍ ഇടമില്ല. അത്രമാത്രം തിരക്കാണെന്ന് നിയമകാര്യ മന്ത്രി. കഠിനമായ ശിക്ഷകളുടെയും കോടതി ബാക്ക്ലോഗുകളുടെയും ഫലമായി സമീപകാല ദശകങ്ങളില്‍ ജയില്‍ കുറ്റവാളി സംഖ്യ വര്‍ദ്ധിച്ചു. യുകെ പാര്‍ലമെന്റ് വേബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച മാറ്റങ്ങള്‍ പരിമിതമായ കാലയളവിലേക്ക് ആയിരിക്കുമെന്ന് ചോക്ക് പറഞ്ഞു. സമയപരിധി നല്‍കിയിട്ടില്ല.
തിരക്ക് ഒഴിവാക്കാന്‍ ചില തടവുകാരെ രണ്ട് മാസം മുമ്പ് വിട്ടയക്കാമെന്ന് ജസ്റ്റിസ് സെക്രട്ടറി. 'ചില കുറഞ്ഞ തലത്തിലുള്ള കുറ്റവാളികള്‍ക്ക്' മാത്രമേ നയം ബാധകമാകൂ എന്ന് അലക്‌സ് ചോക്ക് പറഞ്ഞു. കഴിഞ്ഞ ശരത്കാലത്ത്, 'ഗുരുതരമല്ലാത്ത കുറ്റവാളികളെ' 18 ദിവസം മുമ്പ് വിട്ടയക്കാമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഇതാണ് ഇപ്പോള്‍ 35-നും 60-നും ഇടയ്ക്കുള്ള ദിവസത്തേക്ക് നീട്ടിയിരിക്കുന്നത്.
ആവശ്യമെങ്കില്‍, 'പൊതു സംരക്ഷണം വര്‍ദ്ധിപ്പിക്കുന്നതിന്' ഇലക്ട്രോണിക് നിരീക്ഷണം പ്രയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നീതിന്യായ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം, മാര്‍ച്ച് 8 വരെ തടവുകാരുടെ എണ്ണം 88,220 ആണ്. പ്രവര്‍ത്തന ശേഷി 89,000-ല്‍ അധികം.
2025 മാര്‍ച്ചോടെ തടവുകാരുടെ എണ്ണം 94,400 ആയും 2027 മാര്‍ച്ചോടെ 93,100 നും 106,300 നും ഇടയിലാകുമെന്ന് സര്‍ക്കാര്‍ പുറത്തുവിട്ട പ്രവചനങ്ങള്‍ സൂചിപ്പിക്കുന്നു. ജയില്‍ എസ്റ്റേറ്റില്‍ 79,597 ല്‍ കൂടുതല്‍ ആളുകളെ പാര്‍പ്പിക്കരുതെന്ന് ജയില്‍ ചാരിറ്റിയായ ഹോവാര്‍ഡ് ലീഗ് പ്രസ്താവിക്കുന്നു. |