Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.259 INR  1 EURO=106.8376 INR
ukmalayalampathram.com
Sat 07th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
അടുത്ത പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് സര്‍വേ റിപ്പോര്‍ട്ട്; കേരളത്തില്‍ ബിജെപിക്ക് രണ്ട് സീറ്റ് കിട്ടുമെന്നും ന്യൂസ് 18 സര്‍വേ
Text By: Team ukmalayalampathram
ഇന്ത്യയില്‍ പ്രധാനമന്ത്രിയാകാന്‍ ഏറ്റവും യോഗ്യതയുള്ള വ്യക്തി നരേന്ദ്ര മോദിയാണെന്ന് (Narendra Modi) ന്യൂസ് 18 മെഗാ ഒപ്പീനിയന്‍ പോള്‍ (News 18 Mega Opinion Poll) ഫലം. 21 സംസ്ഥാനങ്ങളിലെ 518 ലോക്‌സഭാ മണ്ഡലങ്ങളില്‍ നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലാണ് ഫലം പുറത്ത് വന്നിരിക്കുന്നത്. മൂന്നാം തവണയും മോദി തന്നെ ഇന്ത്യയുടെ പ്രധാനമന്ത്രിയാവണമെന്നാണ് സര്‍വേയില്‍ പങ്കെടുത്ത ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടിരിക്കുന്നത്. സര്‍വേയില്‍ പങ്കെടുത്ത 59 ശതമാനം പേരും രാജ്യത്തെ ഏറ്റവും കരുത്തുറ്റ നേതാവായി കണക്കാക്കുന്നത് നരേന്ദ്ര മോദിയെയാണ്.
അതേസമയം, ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് ന്യൂസ് 18 നെറ്റ് വര്‍ക്കിന്റെ മെഗാ ഒപ്പീനിയന്‍ പോള്‍ ഫലം. എന്‍ഡിഎ മുന്നണി 2 സീറ്റ് നേടുമെന്നാണ് സര്‍വേ ഫലം. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 19 സീറ്റ് നേടിയ യുഡിഎഫ് ഇത്തവണ 14 സീറ്റുകള്‍ നേടുമെന്നാണ് സര്‍വേ ഫലം വ്യക്തമാക്കുന്നത്. എല്‍ഡിഎഫ് 4 സീറ്റില്‍ ജയിക്കമെന്നും അഭിപ്രായ സര്‍വേ ഫലം ചൂണ്ടിക്കാട്ടുന്നു. 2019ലെ പൊതു തെരഞ്ഞെടുപ്പില്‍ ആകെയുള്ള 20 സീറ്റില്‍ ഒരു സീറ്റില്‍ മാത്രമായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിച്ചത്.
 
Other News in this category

 
 




 
Close Window