Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.259 INR  1 EURO=106.8376 INR
ukmalayalampathram.com
Sat 07th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
മുന്‍ കായിക താരം പത്മിനി തോമസ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നു
Text By: Team ukmalayalampathram
സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റ് പത്മിനി തോമസ് കോണ്‍?ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നു. ഇവര്‍ക്ക് പുറമെ 18 കോണ്‍ഗ്രസ് പ്രവര്‍ത്തകരും പാര്‍ട്ടി വിട്ടു. തിരുവനന്തപുരത്തെ ബിജെപി തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലെത്തി ഇവര്‍ ബിജെപി അംഗത്വം സ്വീകരിച്ചു.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖര്‍ എന്നിവര്‍ചേര്‍ന്ന് ഇവരെ സ്വീകരിച്ചു.

കെപിസിസി പുനഃസംഘടനയില്‍ പരിഗണിക്കപ്പെടാതെ പോയതില്‍ അതൃപ്തി വ്യക്തമാക്കി തമ്പാനൂര്‍ സതീഷ് നേരത്തെ പാര്‍ട്ടി വിട്ടിരുന്നു. കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ അദ്ദേഹം രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. കാസര്‍ഗോഡ് നിന്ന് തുടങ്ങിയ സമരാഗ്‌നി തിരുവനന്തപുരത്ത് എത്തിയപ്പോള്‍ ചാമ്പലായതിന്റെ ഉത്തരവാദി കെ. സുധാകരനാണ്. ലക്ഷക്കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കണ്ണീരാണ് ചാമ്പലായി മാറിയതെന്ന് അദ്ദേഹം ഓര്‍മിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
 
Other News in this category

 
 




 
Close Window