Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.8501 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Mar 2026
 
 
UK Special
  Add your Comment comment
അഞ്ചു കോടി ലോട്ടറിയടിച്ചിട്ടും പിറ്റേ ദിവസം ജോലിക്ക് പോയ യുകെയിലെ പിസ ഡെലിവറിക്കാരന്‍
reporter

ലണ്ടന്‍: ലോട്ടറിയടിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കാത്ത മനുഷ്യരുണ്ടാവില്ല. എന്നാല്‍, ആ ഭാഗ്യം വളരെ കുറച്ചു പേര്‍ക്കേ കിട്ടാറുള്ളൂ. എന്തായാലും, സ്റ്റാഫോര്‍ഡ്ഷെയറിലെ ടാംവര്‍ത്തില്‍ നിന്നുള്ള പിസ്സ ഡെലിവറി ഡ്രൈവറായ മാരിയസ് പ്രെഡയ്ക്ക് ആ ഭാഗ്യം ലഭിച്ചു. കഴിഞ്ഞ മാസമാണ് ബെസ്റ്റ് ഓഫ് ദ ബെസ്റ്റില്‍ നിന്നും അഞ്ച് കോടി രൂപ മാരിയസിന് സമ്മാനമടിച്ചത്. മാരിയസിന്റെ വാര്‍ഷിക വരുമാനത്തിന്റെ 200 മടങ്ങ് വരും ഇത്. വര്‍ഷങ്ങളായി ഏകദേശം ഒരു മണിക്കൂറിന് £12 (മണിക്കൂറിന് 1,272 രൂപ) വേതനത്തില്‍ പപ്പാ ജോണിന് വേണ്ടി ഇയാള്‍ പിസ്സ വിതരണം ചെയ്യുന്നുണ്ട്. എന്നാല്‍, അതിനിടയിലാണ് അഞ്ച് കോടി രൂപ മാരിയസിന് ലോട്ടറിയടിച്ചത്. 28 -കാരനായ മാരിയസ് വിവാഹിതനും ഒരു കുട്ടിയുടെ അച്ഛനുമാണ്. ലോട്ടറിയടിച്ച വാര്‍ത്തയറിഞ്ഞ ഉടനെ താന്‍ ആശ്ചര്യപ്പെട്ടുപോയി എന്നും സന്തോഷത്താല്‍ മതിമറന്നുപോയി എന്നുമാണ് മാരിയസ് പറയുന്നത്.

അതേക്കുറിച്ച് കുറച്ചധികം നേരം താന്‍ ചിന്തിച്ചു. പിന്നീട് ആ കാശിന് ഒരു വീട് വാങ്ങാനും ഒരു യാത്രയുമാണ് താന്‍ പ്ലാന്‍ ചെയ്തത് എന്ന് മാരിയസ് പറയുന്നു. 2019 -ലാണ് നല്ല ജീവിതസാഹചര്യം തേടി മാരിയസ് തന്റെ ജന്മനാടായ റൊമാനിയയില്‍ നിന്നും യുകെയിലേക്ക് എത്തുന്നത്. റൊമാനിയയിലേക്കുള്ള ഒരു യാത്രയും താന്‍ ആലോചിക്കുന്നുണ്ട് എന്നും മാരിയസ് പറയുന്നു. എന്നാല്‍, അഞ്ച് കോടി രൂപ ലോട്ടറിയടിച്ചെങ്കിലും തന്റെ പിസ ഡെലിവറി ജോലി വിടാന്‍ മാരിയസ് ഒരുക്കമല്ല. ലോട്ടറിയടിച്ച വാര്‍ത്തയറിഞ്ഞതിന്റെ പിറ്റേ ദിവസവും രാവിലെ മാരിയസ് ജോലിക്ക് കൃത്യമായി എത്തി. വര്‍ഷം 26 ലക്ഷം രൂപയോളം മാരിയസിന് ഈ ജോലിയില്‍ നിന്നും കിട്ടും. തന്റെ ജോലി തുടരാന്‍ തന്നെയാണ് മാരിയസിന്റെ തീരുമാനം. പ്രെഡയുടെ ജോലിയോടുള്ള ആത്മാര്‍ത്ഥതയെ ബിഒടിബി പ്രതിനിധികള്‍ അഭിനന്ദിച്ചു.

 
Other News in this category

 
 




 
Close Window