Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.259 INR  1 EURO=106.8376 INR
ukmalayalampathram.com
Sat 07th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
ഇടത് തരംഗം ആഞ്ഞ് വീശിയ 2004, കേരളത്തില്‍ 2024ല്‍ ആവര്‍ത്തിക്കും: മന്ത്രി മുഹമ്മദ് റിയാസ്
Text By: Team ukmalayalampathram
2004 ല്‍ എല്‍ഡിഎഫ് നേടിയ മിന്നും വിജയം 2024 ലും ആവര്‍ത്തിക്കുമെന്നാണ് മുഹമ്മദ് റിയാസ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം :

2024 = 2004
കേരളത്തില്‍ പതിനെട്ടാം ലോകസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് 2024 ഏപ്രില്‍ 26 ന് നിശ്ചയിച്ചിരിക്കുകയാണല്ലോ.2004ല്‍ ഇതുപോലെ ഏപ്രില്‍,മെയ് മാസങ്ങളിലായിരുന്നു രാജ്യത്ത് പതിനാലാം ലോകസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തീയ്യതികള്‍.
ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ തുടര്‍ഭരണത്തിനെതിരെയും മതവര്‍ഗീയ രാഷ്ട്രീയത്തിനെതിരെയും വിശ്വസിക്കാന്‍ പറ്റാത്ത കോണ്‍സിന് വോട്ട് ചെയ്തിട്ട് കാര്യമില്ല എന്ന് മതനിരപേക്ഷ കേരളം 2004ല്‍ വിധിയെഴുതി.
ഇടത് തരംഗം ആഞ്ഞ് വീശിയ 2004, കേരളത്തില്‍ 2024ല്‍ ആവര്‍ത്തിക്കും..

ഇന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ലോക്സഭാ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചത്. ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളം രണ്ടാം ഘട്ടത്തിലാണ്. ഏപ്രില്‍ 26നാണ് കേരളത്തില്‍ വോട്ടെടുപ്പ് നടക്കുക. ജൂണ്‍ 4ന് വോട്ടെണ്ണും. ഏപ്രില്‍ 4ന് പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതിയാണ്. ഏപ്രില്‍ 5നാണ് സൂക്ഷ്മ പരിശോധന.

ആദ്യഘട്ടത്തില്‍ തമിഴ്നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളാണ് വിധിയെഴുതുന്നത്. ആന്ധ്രാപ്രദേശില്‍ മെയ് 13നാണ് വോട്ടെടുപ്പ്. അരുണാചല്‍ പ്രദേശില്‍ ഏപ്രില്‍ 19ന് വോട്ടെടുപ്പ് നടക്കും. ഉത്തര്‍പ്രദേശില്‍ 4-7 ഘട്ടങ്ങളിലാണ് തെരഞ്ഞെടുപ്പ്. ബംഗാളില്‍ ഏഴാം ഘട്ടത്തിലാണ് തെരഞ്ഞെടുപ്പ്.
 
Other News in this category

 
 




 
Close Window