Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.259 INR  1 EURO=106.8376 INR
ukmalayalampathram.com
Sat 07th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
ഇത് ജനാധിപത്യത്തിന്റെ ഉത്സവം; ബിജെപി തെരഞ്ഞെടുപ്പിന് പൂര്‍ണ സജ്ജം - നരേന്ദ്രമോദി
Text By: Team ukmalayalampathram
ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ഉത്സവം വന്നെത്തി. ബിജെപിയും എന്‍ഡിഎയും തെരഞ്ഞെടുപ്പിന് പൂര്‍ണ സജ്ജം. കഴിഞ്ഞ 10 വര്‍ഷത്തെ ഭരണനേട്ടങ്ങള്‍, വികസന പദ്ധതികള്‍, സേവനങ്ങള്‍ എന്നിവ ഉയര്‍ത്തിക്കാട്ടിയാണ് പാര്‍ട്ടി ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങുന്നതെന്നും മോദി.

''പത്ത് വര്‍ഷം മുമ്പ്, ഞങ്ങള്‍ അധികാരത്തില്‍ വരുന്നതിന് മുമ്പ്, ഇന്ത്യയിലെ ജനങ്ങള്‍ നിരാശ അനുഭവിച്ചിരുന്നു. അന്നത്തെ സര്‍ക്കാര്‍ അവരെ വഞ്ചിച്ചു. എല്ലാ മേഖലയിലും അഴിമതിയും സ്വജനപക്ഷപാതവും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ലോകം ഇന്ത്യയെ കൈവിട്ടു. ഈ അവസ്ഥയില്‍ നിന്നുള്ള ഇന്ത്യയുടെ മഹത്തായ തിരിച്ചുവരവാണ് പിന്നീട് ജനം കണ്ടത്'' - അദ്ദേഹം എക്‌സില്‍ കുറിച്ചു.
 
Other News in this category

 
 




 
Close Window