Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.259 INR  1 EURO=106.8376 INR
ukmalayalampathram.com
Sat 07th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
സിദ്ധാര്‍ത്ഥന്റെ മരണം: സിബിഐ അന്വേഷണം വൈകിപ്പിച്ചതിന് ആഭ്യന്തര വകുപ്പിലെ മൂന്നു ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു
Text By: Team ukmalayalampathram
പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്‍ മരിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം വൈകിപ്പിച്ചതില്‍ നടപടി. ആഭ്യന്തര വകുപ്പിലെ മൂന്നു ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. സിബിഐക്ക് കേസ് സംബന്ധിക്കുന്ന രേഖകള്‍ കൈമാറുന്നതില്‍ വീഴ്ച വരുത്തിയതിലാണ് നടപടി. ആഭ്യന്തര വകുപ്പിലെ എം സെക്ഷനിലെ ഡെപ്യൂട്ടി സെക്രട്ടറി ഉള്‍പ്പെടെ മൂന്ന് ഉദ്യോഗസ്ഥരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
അതേസമയം,
വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി ജെഎസ് സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ കേസ് സിബിഐക്ക് കൈമാറാനുള്ള ഉത്തരവ് വൈകിയതില്‍ അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി. ആഭ്യന്തര സെക്രട്ടറി അന്വേഷിച്ച് നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി ഉത്തരവിട്ടു. സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ അന്വേഷണ രേഖകള്‍ സിബിഐക്ക് കൈമാറാത്തതില്‍ വിമര്‍ശനവുമായി കുടുംബം രം?ഗത്തെത്തിയിരുന്നു.

സിബിഐ അന്വേഷണം ആരംഭിച്ചിട്ടില്ല. അന്വേഷണം വഴിമുട്ടിയതില്‍ ഭയമുണ്ടെന്ന് സിദ്ധാര്‍ത്ഥിന്റെ പിതാവ് പറഞ്ഞിരുന്നു. വിജ്ഞാപനം പുറത്തിറക്കിയിട്ടും പെര്‍ഫോമ റിപ്പോര്‍ട്ട് സിബിഐക്ക് കൈമാറിയിരുന്നില്ല. മുഖ്യമന്ത്രി ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെ ഇമെയില്‍ വഴി സര്‍ക്കാര്‍ പെര്‍ഫോമ റിപ്പോര്‍ട്ട് കൈമാറി.
 
Other News in this category

 
 




 
Close Window