Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.259 INR  1 EURO=106.8376 INR
ukmalayalampathram.com
Sat 07th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
വയനാട്ടില്‍ നിന്നു ജയിപ്പിച്ചാല്‍ സുല്‍ത്താന്‍ ബത്തേരിയുടെ പേര് മാറ്റി ഗണപതിവട്ടം എന്നാക്കുമെന്ന് എന്‍ഡിഎ സ്ഥാനാര്‍ഥി കെ. സുരേന്ദ്രന്‍
Text By: Team ukmalayalampathram
ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച് എംപിയായാല്‍ ആദ്യം സുല്‍ത്താന്‍ ബത്തേരിയുടെ പേര് മാറ്റുമെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ കെ. സുരേന്ദ്രന്‍. വയനാട്ടില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഗണപതിവട്ടം എന്നതാണ് സുല്‍ത്താന്‍ ബത്തേരിയുടെ പേരെന്നും വൈദേശികാധിപത്യത്തിന്റെ ഭാഗമായി വന്നതാണ് ഇപ്പോഴത്തെ പേരെന്നും സുരേന്ദ്രന്‍ പറഞ്ഞു. 1984ല്‍ പ്രമോദ് മഹാജന്‍ ഈ വിഷയം ഉന്നയിച്ചതാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ഒരു ദേശീയ മാധ്യമത്തിന് മുന്‍പ് നല്‍കിയ അഭിമുഖത്തില്‍ സുരേന്ദ്രന്‍ സുല്‍ത്താന്‍ ബത്തേരിയുടെ പേരുമാറ്റത്തെ കുറിച്ച് തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു. ഇക്കാര്യമാണ് അദ്ദേഹം വീണ്ടും ആവര്‍ത്തിച്ചത്.
പരസ്യം ചെയ്യല്‍

'ടിപ്പു സുല്‍ത്താന്റെ വരവോടെയാണ് ഈ പേര് വന്നത്, ഗണപതി വട്ടം എന്ന പേരിനെ കുറിച്ച് വയനാട്ടിലെ ജനങ്ങള്‍ക്ക് ഇക്കാര്യം അറിവുള്ളതാണ്. വയനാട്ടിലെയും പരിസര പ്രദേശങ്ങളിലെയും ക്ഷേത്രങ്ങള്‍ നശിപ്പിക്കുകയും നിരവധി പേരെ മതംമാറ്റിയ ആളുമാണ് ടിപ്പു സുല്‍ത്താന്‍'- കെ.സുരേന്ദ്രന്‍ പറഞ്ഞു.
 
Other News in this category

 
 




 
Close Window