Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.259 INR  1 EURO=106.8376 INR
ukmalayalampathram.com
Sat 07th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
വോട്ട് രേഖപ്പെടുത്താന്‍ ലോകത്തിന്റെ വിവിധ ഭാഗത്തു നിന്ന് പറന്നെത്തി തമിഴ്‌നാട്ടിലെ ചലച്ചിത്ര താരങ്ങള്‍
Text By: Team ukmalayalampathram
ഷൂട്ടിംഗ് തിരക്കിനിടയിലും ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ എത്തി നടന്‍ വിജയ്. റഷ്യയില്‍ നിന്നുമാണ് വിജയ് വോട്ട് രേഖപ്പെടുത്താന്‍ എത്തിയത്. താരങ്ങളില്‍ ആദ്യം വോട്ടുചെയ്തത് നടന്‍ അജിത്തായിരുന്നു. ചെന്നൈ തിരുവാണ്‍മിയൂരിലുള്ള പോളിങ് ബൂത്തില്‍ ഒന്നാമതായിട്ടാണ് അജിത്ത് വോട്ടുചെയ്തത്. വോട്ടെടുപ്പ് തുടങ്ങുന്നതിന് അരമണിക്കൂര്‍ മുമ്പുതന്നെ എത്തിയ അജിത്ത് വരിയില്‍ ഏറ്റവുംമുന്നില്‍ കാത്തുനിന്ന് വോട്ടുചെയ്യുകയായിരുന്നു.
രജനീകാന്തടക്കം തമിഴ് സിനിമയിലെ മിക്ക പ്രമുഖരും ചെന്നൈയിലാണ് വോട്ടുചെയ്തത്. രജനീകാന്ത് തന്റെ വീടിനുസമീപമുള്ള സ്റ്റെല്ലാ മാരീസ് കോളേജിലെ ബൂത്തിലെത്തി വോട്ടുചെയ്തു.നടന്‍ ധനുഷും രാവിലെത്തന്നെ ടി.ടി.കെ. റോഡിലുള്ള സെയ്ന്റ് ഫ്രാന്‍സിസ് സേവ്യര്‍ സ്‌കൂളിലെ പോളിങ് ബൂത്തിലെത്തി വോട്ടുചെയ്തു.മക്കള്‍ നീതി മയ്യം നേതാവ് കമല്‍ഹാസന്‍ ആല്‍വാര്‍പ്പേട്ടിലുള്ള ബൂത്തില്‍ വോട്ടുചെയ്തു.നടന്മാരായ സൂര്യ, കാര്‍ത്തി, ശിവകുമാര്‍, വടിവേലു, ശിവകാര്‍ത്തികേയന്‍, ശരത്കുമാര്‍, സംഗീതസംവിധായകന്‍ ഇളയരാജ, സംവിധായകന്‍ വെട്രിമാരന്‍ തുടങ്ങിയവരും ചെന്നൈയില്‍ വോട്ടുചെയ്തു.

രാവിലെ മുതല്‍ വിജയിയുടെ വസതിക്ക് മുന്നില്‍ നിരവധി പേര്‍ തടിച്ചു കൂടുകയും ചെയ്തിരുന്നു. ഇന്ന് ഉച്ചയോട് അടുപ്പിച്ച് ആയിരുന്നു വിജയ് വോട്ട് രേഖപ്പെടുത്താന്‍ എത്തിയത്. വിജയിയുടെ വീട് മുതല്‍ പോളിം?ഗ് ബുത്ത് വരെ ആരാധക അകമ്പടി അദ്ദേഹത്തിന് ഉണ്ടായിരുന്നു. പൂക്കളെറിഞ്ഞും ആര്‍പ്പുവിളിച്ചും ആയിരുന്നു അവര്‍ വിജയിയെ പോളിങ്ങിനായി എത്തിച്ചത്. മറ്റൊരു നടനും ലഭിക്കാത്ത വലിയൊരു വരവേല്‍പ്പ് ലഭിച്ച താരത്തിന്റെ വീഡിയോകളും ഫോട്ടോകളും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.
 
Other News in this category

 
 




 
Close Window