Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8543 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Feb 2026
 
 
UK Special
  Add your Comment comment
റുവാന്‍ഡ സേഫ്റ്റി ബില്‍ നിയമമാകുന്നു
reporter

ലണ്ടന്‍: റുവാന്‍ഡ സേഫ്റ്റി ബില്‍ നിയമമായി മാറും. അവസാന മണിക്കൂറുകളില്‍ ബില്ലിനെതിരായ പോരാട്ടം ലോര്‍ഡ്സ് അവസാനിപ്പിച്ചതോടെയാണ് ഗവണ്‍മെന്റ് ബില്‍ നിയമമായി മാറുന്നതിലേക്ക് വഴിതുറന്നത്. നിരവധി ആഴ്ചകളായി ബില്‍ തടയാനുള്ള ശ്രമത്തിലായിരുന്നു ഹൗസ് ഓഫ് ലോര്‍ഡ്സ് അംഗങ്ങള്‍. യുകെയില്‍ ചെറുബോട്ടുകളില്‍ കയറി പ്രവേശിക്കുന്ന അനധികൃത അഭയാര്‍ത്ഥികളെ റുവാന്‍ഡയിലേക്ക് നാടുകടത്തിയ ശേഷം അവിടെ നിന്നും പരിശോധനകള്‍ പൂര്‍ത്തിയാക്കാന്‍ വിഭാവനം ചെയ്യുന്നതാണ് പദ്ധതി. എന്നാല്‍ ബില്‍ അട്ടിമറിക്കാനാണ് ലോര്‍ഡ്സ് ശ്രമിച്ച് വന്നത്. തങ്ങളുടെ ഭേദഗതികളൊന്നും എംപിമാര്‍ പാസാക്കാതെ വന്നതോടെയാണ് പിയേഴ്സ് പിന്‍മാറിയത്.

പദ്ധതിക്ക് എംപിമാരും, പിയേഴ്സും അംഗീകാരം നല്‍കിയതോടെ രാജകീയ മുദ്രകൂടി ലഭിച്ചാല്‍ ഇത് നിയമമായി മാറും. 10 മുതല്‍ 12 വരെ ആഴ്ചകള്‍ക്കുള്ളില്‍ ആദ്യ വിമാനങ്ങള്‍ പറന്ന് തുടങ്ങുമെന്നാണ് ഋഷി സുനാകിന്റെ വാഗ്ദാനം. രണ്ട് വര്‍ഷം മുന്‍പ് ബോറിസ് ജോണ്‍സന്റെ ഭരണകാലത്ത് നിര്‍ദ്ദേശിക്കപ്പെട്ട പദ്ധതിയാണ് നൂലാമാലകള്‍ക്കൊടുവില്‍ ഇപ്പോള്‍ പാസായത്. പദ്ധതിക്ക് എതിരെ മനുഷ്യാവകാശ പ്രവര്‍ത്തകരും, പ്രതിപക്ഷവും എതിര്‍പ്പ് പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ബോട്ടുകള്‍ തടയുന്നത് തന്റെ നേതൃത്വ പ്രഖ്യാപനത്തിലെ പ്രധാന നാഴികക്കല്ലായി അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നു. ഇനി വിമാനങ്ങള്‍ പറന്ന് തുടങ്ങിയാല്‍ അനധികൃത കുടിയേറ്റത്തിന് എതിരായ ശക്തമായ നീക്കമായി ഇത് മാറും.

 
Other News in this category

 
 




 
Close Window