Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 04th May 2024
 
 
UK Special
  Add your Comment comment
വിമാനത്തിലെ മുഴുവന്‍ മദ്യവും കുടിച്ച് തീര്‍ത്ത് ബ്രിട്ടീഷ് യാത്രക്കാര്‍
reporter

ലണ്ടന്‍: ദീര്‍ഘദൂര യാത്രയ്ക്കാണ് പൊതുവെ യാത്രക്കാര്‍ വിമാനത്തെ ആശ്രയിക്കുന്നത്. ദീര്‍ഘനേരമെടുത്തുള്ള ദീര്‍ഘദൂര യാത്രകളിലെ യാത്രക്കാര്‍ക്ക് മടുപ്പ് ഒഴിവാക്കാനായി വിമാനത്തില്‍ നിയന്ത്രിതമായ അളവില്‍ മദ്യം വിളമ്പുന്നതും സാധാരണമാണ്. എന്നാല്‍, വിമാനം പുറപ്പെട്ട് അരമണിക്കൂറിനുള്ളില്‍ വിമാനത്തിലുണ്ടായിരുന്ന മദ്യം മുഴുവനും ബ്രിട്ടീഷുകാരായ യാത്രക്കാര്‍ കുടിച്ച് തീര്‍ത്തെന്ന് റിപ്പോര്‍ട്ട്. തുര്‍ക്കിയിലേക്ക് പറന്ന സണ്‍ എക്‌സ്പ്രസിന്റെ വിമാനത്തിലാണ് ഇത്തരമൊരു അസാധാര സംഭവം നടന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഗോള്‍ഫ് താരങ്ങള്‍ക്കായി പ്രത്യേകമായി സജ്ജീകരിച്ച വിമാനത്തിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.

ട്രാവല്‍ വീക്കിലി ടിടിജിക്ക് നല്‍കിയ അഭിമുഖത്തില്‍ സണ്‍എക്സ്പ്രസ്സിലെ യുഎസ്-ജര്‍മ്മന്‍ ചീഫ് എക്‌സിക്യൂട്ടീവ് മാക്‌സ് കോവ്‌നാറ്റ്സ്‌കിയാണ് ഈ സംഭവത്തെ കുറിച്ച് വെളിപ്പെടുത്തിയത്. എന്നാല്‍ എന്നാണ് ഈ സംഭവം നടന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. 'ചെലവ് കൂടുതലുള്ള, കൂടുതല്‍ സുഖസ്വാദകരാണ്' ബ്രിട്ടനില്‍ നിന്നുള്ള യാത്രക്കാരെന്നാണ് മാക്‌സിന്റെ പക്ഷം. 'പുറപ്പെട്ട് 25 മിനിറ്റിനുള്ളില്‍ വിമാനത്തിലെ ബ്രിയറും വൈനും വിറ്റ് പോയി. മറ്റൊരിക്കല്‍ പോലും ഇത്തരമൊരു സംഭവം നടന്നിട്ടില്ല.' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2022 മുതല്‍ യൂറോപ്യന്‍ വിപണിയില്‍ സണ്‍എക്‌സ്പ്രസിന് വലിയ വളര്‍ച്ചയാണ് കാണിക്കുന്നത്. ജെറ്റ് ടു ഡോട്ട് കോം, ഈസി ജെറ്റ് തുടങ്ങിയ സര്‍വ്വീസുകള്‍ക്ക് പിന്നാല്‍ മൂന്നാം സ്ഥാനത്താണ് സണ്‍ എക്‌സിപ്രസ് എന്നും മാക്‌സ് കൂട്ടിച്ചേര്‍ക്കുന്നു.

35 വര്‍ഷം മുമ്പ് ലുഫ്താന്‍സയും ടര്‍ക്കിഷ് എയര്‍ലൈന്‍സും സംയുക്ത പങ്കാളിത്തത്തിലൂടെ സ്ഥാപിച്ച സണ്‍എക്സ്പ്രസിന് ഇന്ന് ഓരോ ആഴ്ചയും 136 വിമാന സര്‍വ്വീസുകളിലായി 1.3 ദശലക്ഷം ഉപയോക്താക്കളാണ് സണ്‍ എക്‌സ്പ്രസില്‍ യാത്ര ചെയ്യുന്നത്. 2023 ഓഗസ്റ്റില്‍ യൂറോപ്പിലെ മികച്ച ലെഷര്‍ എയര്‍ലൈനിനുള്ള പുരസ്‌കാരവും സണ്‍ എക്‌സ്പ്രസിനായിരുന്നു. നല്ല മദ്യപാനികളായ ബ്രിട്ടീഷുകാരില്‍ ചില യാത്രക്കാര്‍ വലിയ പ്രശ്‌നക്കാരാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. മദ്യപിച്ച ശേഷം വിമാനത്തില്‍ വച്ച് ബഹളം വയ്ക്കുന്ന യാത്രക്കാരും കുറവല്ല. ഇത്തരം യാത്രക്കാരുടെ വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളിലും വൈറലാണ്.

 
Other News in this category

 
 




 
Close Window