Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8543 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Feb 2026
 
 
UK Special
  Add your Comment comment
ഡയാന രാജകുമാരിയുടെ ആദ്യ ജോലി അപേക്ഷ ലേലത്തിന്
reporter

ലണ്ടന്‍: ബ്രിട്ടനിലെ രാജകുമാരിയാകും മുന്‍പ് ഡയാന അന്വേഷിച്ചത് നാനിയുടെ (കുട്ടികളെ നോക്കുന്ന സ്ത്രീ) ജോലി! 17-ാം വയസ്സില്‍ ഡയാന സ്‌പെന്‍സര്‍ അയച്ച ആദ്യ ജോലി അപേക്ഷ 45 വര്‍ഷങ്ങള്‍ക്കു ശേഷം ലേലത്തിന്. ബ്രിസ്റ്റോളില്‍ ഈ മാസം 30ന് നടക്കുന്ന ലേലത്തില്‍ 8000 യൂറോ (7.12 ലക്ഷം രൂപ) പ്രതീക്ഷിക്കുന്നു. മൂഹത്തിലെ ഉന്നതര്‍ക്കു വീട്ടുജോലിക്കാരെ നല്‍കുന്ന സോള്‍വ് യുവര്‍ പ്രോബ്ലം ലിമിറ്റഡ് എന്ന കമ്പനിയിലാണ് ഡയാന സ്വന്തം കയ്യക്ഷരത്തില്‍ 1979 മേയില്‍ അപേക്ഷ നല്‍കിയത്.

പ്രായപൂര്‍ത്തിയായി എന്നു കാണിക്കാനായിരിക്കണം ഒരു വര്‍ഷം കൂട്ടിയാണ് പ്രായം നല്‍കിയിരിക്കുന്നത്. നനവര്‍ഷം 1961 നു പകരം 1960 എന്നാക്കി. പാചകം, വീട്ടുജോലികള്‍, നൃത്തം തുടങ്ങിയവയിലെല്ലാം വിദഗ്ധയാണെന്നും അപേക്ഷയില്‍ പറയുന്നു. എന്നാല്‍, അധികം വൈകാതെ ഡയാനയും കുടുംബവും ലണ്ടനിലേക്കു താമസം മാറി. 2 വര്‍ഷങ്ങള്‍ക്കു ശേഷമായിരുന്നു ചാള്‍സ് രാജകുമാരനുമായുള്ള വിവാഹം.

 
Other News in this category

 
 




 
Close Window